Friday, July 3, 2009

ഇന്നത്തെ ക്ലാസ്

ഇന്നത്തെ ക്ലാസ്
പോസ്റ്റ് ചെയ്തത് നാസ്
Good morning everybody.. I am your new teacher.. first, I will introduce myself.. me, Dr. Naz farzeen, here deals with the topic regarding health and health related issues..





ടീച്ചറെ മനസ്സിലാവണില്ല... ഞങ്ങക്ക് ഈ ഇഗ്ലീഷൊന്നും അറിയൂല...ഇങ്ങള് ഞമ്മടെ മലയാളത്തില്‍ പറയെന്‍റെ ടീച്ചറെ...




ഓ കെ... ഓ കെ... ക്ലാസ് തുടങ്ങണതിനു മുന്നേ നമുക്കൊന്ന്‍ പരസ്പരം പരിചയപ്പെടാം... ആ മൂലയില്‍ ഇരുന്ന്‍ ഒറങ്ങ്ണ സുന്ദര കുട്ടന്‍ പേര് പറഞ്ഞു തുടങ്ങിക്കൊള്ളൂ...



അത്,,, ഞാന്‍... പിന്നെ.....




ഹൂം... എന്താ പേര് പറയൂ....



സുന്ദരന്‍




ശരിക്കൂള്ള പേര് പറയൂ...



തോന്ന്യാസി....




നെക്സ്റ്റ്...



തേങ്ങാ സോറി വാഴക്കോടന്‍..




ഓ ഗ്രേറ്റ്‌... നെക്സ്റ്റ്..



പാവപ്പെട്ടവന്‍




ഓ... കണ്ടാലും പറയും... വസ്ത്രോക്കെ പള പളാ മിന്നുണുണ്ടല്ലോ...



നെക്സ്റ്റ്... നെക്സ്റ്റ്... ഓ... അല്ലേല്‍ വേണ്ട... ഇനി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിചയപ്പെടാം....


ഇന്ന് നമ്മള് പഠിക്കാന്‍ പോകുന്നത് ഒരു പുതിയ പാഠമാണ്...സൈലെന്‍സ് പ്ലീസ്.... പ്ലീസ് concentrate ഓണ്‍ ടോപ്പിക്ക്...


ഇപ്പൊ നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടു വരുന്ന ഒരു അസുഖമാണ് ചിക്കന്‍ പോക്സ്...
പുറകില്‍ ഇരുന്ന സുന്ദരിക്കുട്ടികളുടെ വായ നോക്കുന്ന ആ സുന്ദരന്‍റെ പേരൊന്നു പറഞ്ഞെ?



വാഴ അല്ല തേങ്ങാ അല്ല വാഴക്കോടന്‍...




ആ ... എന്ത് തേങ്ങയായാലും ശരി...ക്ലാസില്‍ ശ്രദ്ധിക്കെന്‍റെ കുട്ട്യേ...നാലക്ഷരം പഠിച്ച് ഒന്ന് നന്നാവെന്‍റെ മോനെ...


അപ്പൊ നമ്മള്‍ എവിടാ നിറുത്തിയെ... ആ ചിക്കന്‍ പോക്സ്...ഇത് ഒരു തരാം വൈറല്‍ അണുബാധയാണ്....ആ വൈറസിന്‍റെ പേരാണ് വെരിസെല്ല സോസ്റ്റര്‍ (zoster) വൈറസ്.... അപ്പൊ എന്താ വയറസിന്‍റെ പേര്?



വെരിസെല്ല സോസ്റ്റര്‍ വൈറസ്




ഓക്കേ... ഗുഡ് സ്റ്റുഡന്‍റ്സ്... കീപ് ഇറ്റ് അപ്....


ഈ വൈറല്‍ ബാധ കൂടുതലായി കണ്ടു വരുന്നത് കുട്ടികളിലാണ്...



അല്ല ടീച്ചര്‍ അപ്പൊ ഞങ്ങളെപ്പോലുള്ള യുവതി യുവാക്കള്‍ പേടിക്കണ്ട അല്ലെ?




അങ്ങനെയല്ലന്‍റെ സുന്ദരികുട്ടി,,,ഇറ്റ് ഇസ് അണ്കോമണ്‍ ഇന്‍ അഡല്‍റ്റ് ... പക്ഷെ വന്നാല്‍ കുറച്ച് സിവിയര്‍ ആവും....
ഓക്കേ...ഇത് കൂടുതലായും പകരുന്നത് വായുവിലൂടെയാണ്.... ചിലപ്പോ സ്കിന്‍ കോണ്ടാക്റ്റ് വഴിയും പകരും...



അല്ല ടീച്ചറെ ഇത് എങ്ങനാ തിരിച്ചറിയുക?




ശരീരത്തില്‍ ചെറിയ കുമിളകള്‍ പൊങ്ങുകയും കൂടെ പനിയും ഉണ്ടായാല്‍ ആദ്യം നമ്മള്‍ സംശയിക്കേണ്ടത് ഇവനെയാണ്...
ആ മുന്നിലിരിക്ക്ണ കണ്ണടക്കാരന് എന്തോ ചോദിക്കാനുണ്ടല്ലോ.... ചോദിച്ചോളൂ.... ധൈര്യായിട്ട് ചോദിച്ചോളൂ?



ടീച്ചര്‍ക്ക് ചെറുപ്പത്തില്‍ ഈ അസുഖം വന്നിട്ടുണ്ടോ?




മോന്‍ കൊള്ളാലോ.... അതെ... എനിക്ക് ഒരിക്കല്‍ വന്നതാ....



അല്ല ടീച്ചറെ, ഒരിക്കല്‍ വന്നാല്‍ പിന്നേം വരുമോ?




അങ്ങനെ സാധാരണ ഗതിയില്‍ വരാറില്ല.... ആജീവനാന്ത ഇമ്മുണിട്ടി ഉണ്ടാകും....


അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്, അസുഖം വന്നു കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ചികിത്സ ആവശ്യമില്ല...പനിക്ക് പാരസെറ്റാമോള്‍ കഴിച്ചാ മതി..... എങ്കിലും നിങ്ങടെ അടുത്ത്ള്ള ഡോക്ടറെ കാണിക്കുക... ഇമ്മുണിട്ടി കുറവുള്ളവരാണെങ്കില്‍ ആന്‍റി വൈറല്‍ തെറാപികള്‍ ലഭ്യമാണ്....



ടീച്ചറെ ഒരു സംശയം.... ഇത് വരാണ്ടിരിക്കാന്‍ മാര്‍ഗം വല്ലതുണ്ടോ?




വെരി ഗുഡ്.... ഗുഡ് ക്വസ്റ്റ്യന്‍...വാക്സിന്‍ ലഭ്യമാണ്... പക്ഷെ അത് അത്രമാത്രം എഫെക്ടീവ് അല്ല.... ഈ സാധു രോഗം ഒരിക്കല്‍ വന്നാല്‍ അത് തന്നെയാണ് നല്ലത്.... ഇവന്‍ മിക്കപ്പോഴും പാവമാണ്...


ട്രണീം...................


ഓ..... ബെല്ലടിച്ചു... അപ്പൊ മനസ്സിലായല്ലോ എന്താ ഈ ചിക്കന്‍ പോക്സെന്ന്.... എന്റെ ആദ്യ ക്ലാസ് ആണ്... അപ്പൊ നിങ്ങള്‍ അഭിപ്രായം പറയുക.. ക്ലാസ് മോശായാല്‍ എന്‍റെ പണി പോകുമെന്നാ ആ കാലമാടന്‍ കാപ്പിലാന്‍ പറഞ്ഞത്... എല്ലാരും ബുക്കിന്ന് പേപര്‍ എടുത്ത് അഭിപ്രായങ്ങള്‍ പറയ്യാ...


അപ്പൊ താങ്ക് യു.... ഹാവ് എ നൈസ് ഡേ

1 comment: