Friday, July 3, 2009

ഒരു മഴവില്‍ കിനാവ്‌ പോലെ അവള്‍

പ്രിയപ്പെട്ട നാട്ടുകാരെ, നാടക സ്നേഹികളെ,കാപ്പിലാന്‍ നാടക സമിതിയുടെ ഈ വര്‍ഷത്തെ ആദ്യ നാടകം ഇതാ നിങ്ങള്‍ക്കായി ഈ വാഴക്കോട് ഗ്രാമത്തില്‍ അവതരിപ്പിക്കുന്നു..നാടകം ആരംഭിക്കുന്നു..

ഒരു മഴവില്‍ കിനാവ്‌ പോലെ അവള്‍; സൂറ ജനിച്ചവരോ മരിച്ചവരോ ജനിക്കാനിരിക്കുന്നവരോ മരിക്കാനിരിക്കുന്നവരോ ആയ ആരുമായും ഈ കഥക്ക് സാമ്യമുണ്ടാവാം...അത് തികച്ചും യാദ്രിശ്ചികമല്ല..മനപ്പൂര്‍വം തന്നെയാണ്..

നാടകം തുടങ്ങട്ടെ.........

...........................................ട്രണീം............................

രംഗം 1
അരങ്ങത്ത്: സൂത്രന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട്

(വാഴക്കൊടന്റെ വീടിനു മുന്നിലോരുക്കിയ സ്റ്റേജ്..സ്റ്റേജില്‍ അരണ്ട വെളിച്ചം..ദു:ഖാര്‍ദ്രമായ സംഗീതം..ഒരു മൂലയില്‍ നിന്ന് നേര്‍ത്ത ഏങ്ങല്..വെളിച്ചം അങ്ങോട്ട ഫോക്കസ്‌ ചെയ്യുമ്പോള്‍, കാല്‍മുട്ടില്‍ തല താഴ്ത്തി ഇരിക്കുന്ന സൂത്രന്‍..കലങ്ങിയ കണ്ണുകള്‍..അവിടേക്ക്‌ പതിയെ നടന്നു വരുന്ന വെട്ടിക്കാട്ട്..വെട്ടിക്കാട്ട് സൂത്രന്റെ അരികിലിരിക്കുന്നു...)

സൂത്രന്‍: എന്‍റെ വെട്ടിക്കാട്ട് ചേട്ടാ..എല്ലാം പോയി..എന്‍റെ സൂറ...

വെട്ടിക്കാട്ട്: സൂത്രാ കരയാതെ മോനെ..കരയാതെ..(കണ്ണീര്‍ തുടച്ചു കൊണ്ട്) ഇതാണ് ജീവിതം...

സൂത്രന്‍: വെട്ടിക്കാട്ട് ചേട്ടാ, എന്നാലും ആ വാഴ എന്നോട്‌ ഈ ചതി ചെയ്തല്ലോ..നമ്മള് രണ്ടാളും കൂടി എന്തോരം കഷ്ടപ്പെട്ട്..തെരഞ്ഞെടുപ്പില്‍ വൊട്ട് തേടി ഈ ദോഹാ മണലാരണ്യത്തില്‍ നമ്മള്‍ രണ്ടാളും കൂടി അലഞ്ഞു നടന്നതല്ലേ.......കുബ്ബൂസും പച്ച വെള്ളവും കുടിച്ച്..

(വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ സൂത്രന്‍ ഏങ്ങലടിച്ചു കരയുന്നു..ആശ്വാസ വാക്കുകള്‍ കിട്ടാതെ വെട്ടിക്കാടന്‍ ദൂരേക്ക്‌ അന്തം വിട്ട് നോക്കി നില്കുന്നു)

വെട്ടിക്കാട്ട്: മോനെ, സൂത്രാ നീ അവളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?

സൂത്രന്‍: വെട്ടിക്കാടാ ഇനിയും നിങ്ങളെന്നോട് ഇത് പോലോത്ത ചോദ്യം ചോദിക്കരുത്‌..എന്‍റെ സ്നേഹം അത് ആത്മാര്തമാണ്..ഉരകല്ലില്‍ ഇട്ട് ഉരച്ചാലും അതിന്‍റെ മാറ്റ് കൂടുകയേയുള്ളൂ.. പത്തരമാറ്റ് ശുദ്ധം..

(സൂത്രന്റെ കണ്ണിലെ തിളക്കം കണ്ട്, ആ പ്രതീക്ഷ കണ്ട് വെട്ടിക്കാട്ട് ഭയ ചകിതനാകുന്നു..

വെട്ടിക്കാട്ട്: (ഗദ് ഗദത്തോടെ) മോനെ സൂത്രു‌, എനിക്കൊരു മോളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിനക്ക് കെട്ടിച്ച് തന്നേനെ..നീ നല്ലവനാ..സ്നേഹിച്ച പെണ്ണിനെ പോന്നു പോലെ നോക്കും നീ..അതാണ്‌ സ്നേഹം...

(സൂത്രന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്ക്‌ നോക്കുന്നു..ആ കണ്ണുകള്‍ ആരെയോ തേടുന്നത് പോലെ..പെട്ടെന്ന് സൂത്രന്റെ തോളില്‍ ഒരു കൈ പതിക്കുന്നു..)

സൂത്രന്‍: എന്ടുമാ... (ഞെട്ടലോടെ) ആരാ ? എന്താ?

(ഇത് കണ്ട വെട്ടിക്കാടും ഞെട്ടുന്നു)

വെട്ടിക്കാട്ട്: (ഭയം പുറത്ത്‌ കാണിക്കാതെ) മോനെ, ഇത് ഞാനാടാ....

സൂത്രന്‍: നിങ്ങ ഞമ്മളെ പേടിപ്പിച്ചു കളഞ്ഞല്ലോ പഹയാ...

വെട്ടിക്കാട്ട്: (തെല്ലു ജാള്യതയോടെ) സൂത്രാ നീ എങ്ങനേ ആ സൂറാനെ വളച്ച്.. എവടന്നാ നിങ്ങള്‍ ആദ്യം കണ്ടത്‌?

(സൂത്രന്‍ തിരിഞ്ഞ നടക്കുന്നു..ഒരു നൂറായിരം ഭാവങ്ങള്‍ മുഖത്ത്‌ പ്രതിഫലിക്കുന്നു.. ലൈറ്റ്‌ ആ മുഖത്തെക്ക്‌ ഫോക്കസ്‌ ചെയ്യുന്നു..)

സൂത്രന്‍: വെട്ടിക്കാടാ അതൊരു കഥയാണ്..നീണ്ട പതിനാലു വര്‍ഷം..പതിനാലു വര്‍ഷം ഞങ്ങള്‍ പ്രേമിച്ചു..

(നേര്‍ത്ത സംഗീതം പതി‌െ മുഴങ്ങുന്നു)

സൂത്രന്‍: ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സൂറാനെ കാണുന്നത്..

വെട്ടിക്കാട്ട്; എപ്പോ? എവിടെ വെച്ച്?

സൂത്രന്‍: (നീരസത്തോടെ) റോമാന്റുമ്പോ ഇടയില്‍ കയറാതെ..ഞാനെല്ലാം പറയാം...

(സൂത്രന്‍ നാല് ചാല് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..ആകാംക്ഷയോടെ വെട്ടിക്കാട്ട്..പ്രതീക്ഷയോടെ കാണികള്‍..പതിയെ നടന്നു വന്നു കസേരയില്‍ വെട്ടിക്കാടിനു അഭിമുഖമായി ഇരിക്കുന്നു)

സൂത്രന്‍: ഞാന്‍ ഒത്തു പള്ളീല്‍ രണ്ടാം ക്ലാസ്സില്‍ പടിക്കുമ്പോഴാ സൂറ അവിടെ വന്നത്...ഒന്നാം ക്ലാസ്സില്‍ ചേരാന്‍..ഓള്‍ടെ ബാപ്പ കാപ്പുവും ഉമ്മ കുഞ്ഞീവിയും കൂടെ ഉണ്ടായിരുന്നു..തുള്ളിക്കളിച്ച് സദാ ചിരിക്കുന്ന ആ ചിരിക്കുടുക്ക അന്ന് മുതലേ എന്‍റെ മനസ്സില്‍ ഉടക്കിപ്പോയി..




(സൂത്രന്‍ വീണ്ടും കസേരയില്‍ നിന്നെഴുന്നേറ്റ് പുറത്തെക്ക്‌ നോക്കുന്നു..വെട്ടിക്കാട്ട് കഥ കേള്‍ക്കാനുള്ള പ്രതീക്ഷയോടെ സൂത്രന്റെ പുറകില്‍ ശല്യം ചെയ്യാതെ കാത്തു നില്‍ക്കുന്നു.. )

സൂത്രന്‍: (ചിരിക്കുന്നു) വെട്ടിക്കാടാ....

വെട്ടിക്കാടന്‍: ഓ........

സൂത്രന്‍: നിനക്കറിയോ ഞാനാദ്യമായി എന്നാണവളോട് സംസാരിച്ചതെന്ന്.. ഞാന്‍ ഒത്തു പള്ളീല്‍ ഒരു കള്ളനായിരുന്നു...ഒത്തു പള്ളി രാവിലെ ഏഴു മണിക്ക്‌ തുടങ്ങും..അത് കഴിഞ്ഞ സ്കൂളില്‍ പോകണം..അപ്പൊ പത്ത്‌ മണിക്ക്‌ കഴിക്കാനായി കുട്യോളൊക്കെ ഭക്ഷണം കൊണ്ട് വരും..

വെട്ടിക്കാട്ട്: എന്നിറ്റ്?

സൂത്രന്‍: ആ ഭക്ഷണം കട്ടെടുക്കലായിരുന്നു എന്‍റെ പണി..അങ്ങനെ ഒരു ദിവസം പാത്രം തുറന്നപ്പോ പുട്ടും കടലയും..അത് എന്‍റെ വീക്ക്നെസ്സാ....ഞാന്‍ പിന്നെയും പിന്നെയും ആ പാത്രം തേടിപ്പിടിച്ച് അടിച്ചെടുത്തു..

വെട്ടിക്കാട്ട്: എന്നിട്ട് നിനക്കവിടന്നു അടിയൊന്നും കിട്ടീല്ലേ?

സൂത്രന്‍: പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നല്ലേ.. എന്നെയും അത് പോലെ പിടിച്ചു..അപ്പോഴാ ഞാനറിയണെ, ആ പാത്രം എന്‍റെ സൂറയുടെത് ആയിരുന്നെന്നു...

വെട്ടിക്കാട്ട്: എന്നിട്ട ഒളൊന്നും പറഞ്ഞില്ലേ?

സൂത്രന്‍: അതാണ്‌ രസം..അവളെന്തു പറയാന്‍....പാവം...ഓള്ക്കറിയായിരുന്നു എന്റെ പോരെലെ പട്ടിണി...അന്ന് മുതല്‍ അവള്‍ എനിക്കും കൂടി കൊണ്ട് വന്നു പുട്ടും കടലയും...

(പെട്ടെന്ന് സൂത്രന്റെ മൊബൈല്‍ റിംഗ് ചെയ്തു...അതിലെ ഡിസ്പ്ലേ കണ്ട് ഞെട്ടുന്ന സൂത്രന്‍....)

(ലൈറ്റ്‌ മങ്ങുന്നു)

കര്‍ട്ടന്‍ .....

(തുടരും)

ഡോക്ടേഴ്സ് ഡേ

ഡോക്ടേര്‍സ് ഡേ..
പോസ്റ്റ് ചെയ്തത് നാസ്


സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി തന്‍റെ ചുറ്റിലുമുള്ള സഹ ജീവികള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...


പന്നിപ്പനിയായും മലമ്പനിയായും ചികുന്‍ ഗുനിയകളായും രോഗങ്ങള്‍ ആര്‍ത്തു തിമിര്‍ക്കുമ്പോള്‍ കയ്യിലൊരു സ്റ്റതസ്കൊപ്പുമായി നേരിടാനിരങ്ങുന്ന ഓരോ വൈദ്യനും ആശംസകള്‍...

രാവിന്‍റെ മൂര്‍ധന്യതയില് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ സഹജീവികള്‍ രമിക്കുമ്പോള്‍ ഉറങ്ങാതെ തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...

ഇന്ന് ഡോക്ടേര്‍സ് ഡേ... നല്ല വിമര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇവിടം വേദി ആകട്ടെ....
ല്‍ 11:12 PM
20 അഭിപ്രായ(ങ്ങള്‍):
നാസ് said...
ഇന്ന് ഡോക്ടേര്‍സ് ഡേ... നല്ല വിമര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇവിടം വേദി ആകട്ടെ....

June 30, 2009 11:17 PM
കനല്‍ said...
രാവിന്‍റെ മൂര്‍ധന്യതയില് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ സഹജീവികള്‍ രമിക്കുമ്പോള്‍ ഉറങ്ങാതെ തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...

എന്റെയും അഭിനന്ദനങ്ങള്‍, ആശംസകള്‍!

June 30, 2009 11:52 PM
സൂത്രന്‍..!! said...
അഭിനന്ദനങ്ങള്‍, ആശംസകള്‍

July 1, 2009 12:16 AM
Faizal Kondotty said...
തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...

എല്ലാവരുടെയും കാര്യത്തില്‍ ഇത് ഉള്ളത് തന്നെയാണോ .?
വേദനയാണോ , വേതനം ആണോ ഇപ്പോഴത്തെ ഡോക്ടര്സ് പൊതുവില്‍ നോക്കുന്നത് ? അതും ഈ സ്വാശ്രയ വിദ്യാഭ്യാസ യുഗത്തില്‍ ..? പ്രൊഫഷണല്‍ എത്തിക്സ് നെ ക്കുറിച്ച് എത്രത്തോളം ബോധവാനാണ് വര്‍ത്തമാന കാലത്തെ ഡോക്ടറ് ?

എതിര് പറഞ്ഞതല്ല .. സ്വയം വിമര്‍ശനത്തിന്റെ അവസരം കൂടിയാവട്ടെ ഈ ഡോക്ടര്സ് ഡേ .

പോസ്റ്റിനും നല്ല ചിന്തക്കും അഭിനന്ദനങ്ങള്‍ !

July 1, 2009 12:57 AM
Typist | എഴുത്തുകാരി said...
രോഗികളെ ചികിത്സിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍.

July 1, 2009 4:03 AM
രഘുനാഥന്‍ said...
രോഗികളെ ചികിത്സിക്കാത്ത 'ഡോക്ടര്‍മാര്‍ക്ക്'' ഒരു ഡേ ഇല്ലാതെ പോയല്ലോ...എന്നാലും എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...

നാസ് ഡോക്ടറെ ഒരു സംശയം...ഈ സ്റ്റെതെസ്കോപ്‌ വച്ച് പരിശോധിച്ചാല്‍ രോഗിയുടെ പോക്കറ്റില്‍ എത്ര പൈസ ഉണ്ടെന്ന് അറിയാന്‍ പറ്റുമോ?...

July 1, 2009 5:08 AM
കാന്താരിക്കുട്ടി said...
ഡോക്ടേഴ്സ് ഡേ ആശംസകൾ !

July 1, 2009 6:34 AM
ബോണ്‍സ് said...
എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍ ‍!!

July 1, 2009 7:02 AM
siva // ശിവ said...
എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...

July 1, 2009 7:23 AM
നാസ് said...
പ്രിയപ്പെട്ട ഫൈസല്‍ ,

ഓരോ ജോലിക്കിടയിലും പ്രശ്നക്കാരുണ്ടാവും.. പക്ഷെ അതിനെ പര്‍വതീകരിക്കരുത്... തുച്ചമായ ശമ്പളവും മാസത്തില്‍ ഒരു ട്രാന്‍സ്ഫറും വാങ്ങി ജോലി ചെയ്യുന്ന ഒരു പാട് ഡോക്ടര്മാരുന്ദ്... പിന്നെ സ്വാശ്രയ കോളേജില്‍ പഠിച്ചത്‌ കൊണ്ട മാത്രം ഒരാള്‍ മോശം ഡോക്ടരാവില്ല... അവിടെ ലക്ഷങ്ങള്‍ നല്‍കി പഠിച്ച് ഗവന്മേന്റ്റ് സര്‍വീസില്‍ ജോലി നോക്കുന്ന ഒട്ടനവധി പേരുണ്ട്... അവരൊക്കെ മോശക്കാരാണോ? അല്ലല്ലോ...... അപ്പൊ വിമര്‍ശനമാകാം... പക്ഷെ അത് ഒരു സമൂഹത്തെ മൊത്തമാക്കരുത്.....

July 1, 2009 7:46 AM
കാപ്പിലാന്‍ said...
എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍ . കുട്ടി ഡോക്ടറും നാസ് ഡോക്ടറും ഇങ്ങ് പോരെ . നിങ്ങള്‍ക്ക് പറ്റിയ സ്ഥലം ഇവിടെയാണ്‌ .

July 1, 2009 8:07 AM
നാസ് said...
അതെന്താ കാപ്പു അങ്ങനെ?

July 1, 2009 8:30 AM
Prayan said...
ഡോക്ടേഴ്സ്ഡെ ആശംസകള്‍..... നാസ് കുറെയായല്ലൊ കണ്ടിട്ട്...

July 1, 2009 9:55 AM
Faizal Kondotty said...
എന്റെ ഡോക്ടറെ ..

ഞാന്‍ കുറ്റം പറഞ്ഞതല്ല ... ഒന്നുകൂടി ഉഷാറാവാന്‍് പറഞ്ഞതല്ലേ .

ഒരു ചെറിയ വിഭാഗം മാത്രമേ സേവന തല്‍പരത കൊണ്ട് നടക്കുന്നുള്ളൂ എന്നാണു എനിക്ക് തോന്നി യിട്ടുള്ളത് .. അതിനു ന്യായീകരണവും ഉണ്ടാവാം .. മെഡിക്കല്‍ ഡിഗ്രി കഴിഞ്ഞു specialise ചെയ്തു വന്നു , പിന്നീട് ഒരു വിധം practice ആയി വരുമ്പോഴേക്കും നല്ല സമയം എടുക്കും ..അതിനാല്‍ തന്നെ അത്യാവശ്യം നല്ല ഫീസ്‌ വാങ്ങുന്നതില്‍ തെറ്റൊന്നും ഇല്ല .. ഒരു എഞ്ചിനീയര്‍, ടീച്ചര്‍ , എന്ന് വേണ്ട ഒട്ടുമുക്കാല്‍ ആളുകളും ഫീസ്‌ വാങ്ങാതെ വര്‍ക്ക്‌ ചെയ്യുമോ ? നല്ലൊരു ഓഫര്‍ വന്നാല്‍ കമ്പനി മാറില്ലേ ..?

എങ്കിലും ഡോക്ടര്സ് പല സന്നദ്ധ സംഘങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട് , പലതും മുന്നില്‍ നിന്നും നയിക്കുന്നുമുണ്ട് ,സമയക്കുറവുണ്ടായിട്ടും .. എനിക്ക് തോന്നുന്നത് ഇതാണ് നല്ലത് എന്നാണു .. profession വേറെ അതേസമയം സന്നദ്ധ പ്രവര്‍ത്തനത്തിന് മറ്റൊരു വേദി ..അവിടെ പാവപ്പെട്ട രോഗികള്‍ക്കായി ധന ശേഖരണവും മറ്റും സംവിധാനങ്ങളും ഒരുക്കല്‍ . പൊതു ജനങ്ങളെ കൂടി പങ്കെടുപ്പിച്ചുള്ള pain ആന്‍ഡ്‌ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ പോലെ

ഒരു ഉദാഹരണം ഇതാ ..

ഞങ്ങള്‍ക്ക് നാട്ടില്‍ ഒരു കൊച്ചു സന്നദ്ധ പ്രവര്‍ത്തക സംഘം ഉണ്ട് ..അതിന്റെ നെടും തൂണുകളില്‍ ഒരാളാണ് കൊണ്ടോട്ടി മൊറയൂര്‍ ഹെല്‍ത്ത്‌ സെന്റെറിലെ Dr. ഉമ്മര്‍
.പ്രദേശത്തെ വല്ല പാവപ്പെട്ട രോഗികളെയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടര്‍ അഡ്രസ്‌ വാങ്ങി സംഘത്തിന് തരും , പിന്നെ ഞങ്ങളില്‍ ഒഴിവുള്ളവര്‍ പോയി അന്വേഷിച്ചു സഹായിക്കാന്‍ പറ്റുന്നതാണെങ്കില്‍ ചര്‍ച്ച ചെയ്യും , ഡോക്ടറുടെ വിഹിതം ഡോക്ടറും തരും . വീട് വച്ച് കൊടുക്കല്‍ ആണെങ്കില്‍ വീട് പണിയുടെ ദിവസം (അധികവും ഒഴിവു ദിവസം ആണ് വര്‍ക്ക്‌ ഫിക്സ് ചെയ്യാറ് ) കുറച്ചു സമയം എങ്കിലും ഡോക്ടും വരും കല്ലും ഓടും പിടിച്ചു തരാന്‍ , അത് സംഘത്തിനുണ്ടാകുന്ന ആവേശം ചെറുതല്ല , ( അങ്ങിനെ ഞങ്ങള്‍ക്ക് ഉണ്ടാക്കാന്‍ ഭാഗ്യം ലഭിച്ച ഒരു വീടിന്റെ ചിത്രം ദാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ),

.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ENT (സര്‍ജന്‍) വിഭാഗത്തിലെ Dr. Naseer.K.C യും ഇത് പോലെ സംഘത്തെ ഹെല്പ് ചെയ്യുന്ന ഒരാളാണ് . അര്‍ഹതപ്പെട്ട രോഗികള്‍ക്ക്‌ ഞങ്ങള്‍ കൊടുക്കുന്ന എഴുത്തുമായി ചെന്നാല്‍ പുള്ളി മെഡിക്കല്‍ കോളേജില്‍ ആയാലും , ഇനി വീട്ടില്‍ ആയാലും ഒരു പാട് സഹായിക്കും , പ്രതിഫലേച്ഛയില്ലാതെ

മുകളില്‍ പറഞ്ഞ രണ്ടു പേരും , കൊണ്ടോട്ടി ഡെന്റല്‍ ക്ലിനിക്ക്‌ നടത്തുന്ന Dr.P.E മോനുദ്ദീനും , കൂടതെ ആയുര്‍ വേദ ഡോക്ടര്‍ (സ്പോര്‍ട്ട് Medicine PG) , Dr.Arshad ഉം ഭാര്യ Dr.Beena യും ഇവര്‍ക്ക് പരിചയമുള്ള MRI,CT സ്കാന്നിംഗ് സെന്റര്‍സിനു കത്ത് തരും .. അവരുടെ കത്തുമായി ചെന്നാല്‍ 4500 രൂപയ്ക്കു ചെയ്യുന്ന MRI 2000 രൂപയ്ക്കു ചെയ്തു തരും ( കാരണം ഇവര്‍ മറ്റു രോഗികളെ അങ്ങോട്ട്‌ വിടുന്നതിനുള്ള നന്ദി യും പിന്നെ ഒരു നല്ല കാര്യത്തിനല്ലേ എന്ന ബോധവും ആണ് സ്കാന്നിംഗ് സെന്റ്രെസ് നു ഈ കുറവ് ചെയ്തു തരാനുള്ള പ്രേരണ )

ചുരുക്കി പറയാം ഈ ഡോക്ടര്സ് ഈ കൊച്ചു സംഘത്തില്‍ ഉള്ളതിനാല്‍ 4500 രൂപ സംഘടിപ്പിക്കേണ്ട സ്ഥലത്ത് ഞങ്ങള്‍ 2000 സംഘടിപ്പിച്ചാല്‍ മതി , ഇവര്‍ക്കും ഒരു നഷ്ടവുമില്ല .

ഞങ്ങളില്‍ വാഹനം ഉള്ളവര്‍ scan ചെയ്യാന്‍ കൊണ്ട് പോകുകയും ചെയ്യും

എത്രയും പറഞ്ഞത് ഈ ഡോക്ടര്സ് ദിനത്തില്‍ constructive ആയ നല്ല ചിന്തകള്‍ പങ്കു വെക്കാനാണ് . പുറമേ ഒരു സഹായവും ഇല്ലാഞ്ഞിട്ടും ഞങ്ങളുടെ കൊച്ചു സംഘം ദൈവാനുഗ്രത്താല്‍ ജാതി മത ഭേദമന്യേ എങ്ങിനെ മാതൃകാ പരമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയാനും .. ഒരു പ്രചോദനം ആയാലോ വായിക്കുന്നവര്‍ക്ക് ..

July 1, 2009 10:23 AM
നാസ് said...
എന്‍റെ ദൈവമേ എല്ലാരും നമ്മുടെ അയല്വക്കക്കാരാനല്ലോ? ഫൈസല്‍ ബായ്‌ നമ്മളും കൊണ്ടോട്ടിയിലും പരിസരത്തുമൊക്കെ തന്നെയുണ്ട്... നിങ്ങളുടെ ആ കൂട്ടം ഇനിയും നന്മകള്‍ നല്‍കട്ടെ... ആശംസകള്‍...അഭിനന്ദനങ്ങള്‍...

July 1, 2009 10:23 AM
Faizal Kondotty said...
അപ്പൊ നാസ് ഡോക്ടര്‍ , Dr.മോനുധീനെയും , Dr . Arshad,Dr. Naseer, Dr. Ummer എന്നിവരെ അറിയുമോ ?

നല്ല കഥ ... അവരോടു ഞാന്‍ ബ്ലോഗ്ഗില്‍ സന്ദര്‍ഭം വന്നപ്പോ പറഞ്ഞതാ എന്ന് പറയണേ .. ആരും publicity ക്ക് വേണ്ടിയല്ല ആരും ഈ ചെയ്യുന്നത് .
ഒരു പ്രചോദനം ആവുകയാണെങ്കില്‍ ആവട്ടെ എന്ന് കരുതി ഞാന്‍ ഇവിടെ പറഞ്ഞതാ . .

.വളരെ മാതൃകാ പരമാണ് ഒരു സംഘടനയുടെയും പിന്‍ബലമില്ലാത്ത ഞങ്ങളുടെ കൊച്ചു സംഘത്തിന്റെ പ്രവര്‍ത്തനം .. കാര്യം പറഞ്ഞാ കരളുരുകുന്ന പരിസരത്തെ കുറച്ചാളുകള്‍ ധന സഹായം ചെയ്യുന്നു എന്ന് മാത്രം .. ഒരു Architect ഉണ്ട് സംഘത്തില്‍ Arch.PK. Aslam,അറിയുമോ .. പുള്ളിയാണ് കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മിക്കാനുള്ള പ്ലാനും മറ്റും തയാറാക്കുന്നത് .. പുള്ളിയുടെ ജോലിക്കാരെയും വിട്ടു തരും ഫ്രീ ആയിട്ട് ..

എന്ന് കരുതി ഇത് professioanl സ ന്റെ മാത്രം കൂട്ടായ്മ ഒന്നുമല്ല , ഭൂരിഭാഗം അംഗങ്ങളും ഓട്ടോ റിക്ഷ തൊഴിലാളികളും , നിത്യ വൃത്തി മാത്രം അല്ലലില്ലാതെ കഴിഞ്ഞു പോകുന്നവരുമാണ് .. അവരുടെ പ്രയത്നത്തിന്റെ കൂടെ അത് പോലെ എത്താന്‍ പലപ്പോഴും പല സൌകര്യങ്ങളും ഉള്ള എനിക്ക് കഴിയുന്നില്ല എന്നതും സത്യം .

ഞാന്‍ ബ്ലോഗില്‍ കവിത എഴുതി സമയം കളയുകയാണ് എന്ന് അവരോടു പറയല്ലേ
എന്റെ പൊന്നു ഡോക്ടറെ :)) , എന്തിനാ നീ ഇതൊക്കെ വിട്ടു ഗള്‍ഫില്‍ പോകുന്നത് എന്ന് 9 മാസം മുമ്പ് ഞാന്‍ സൌദിയില്‍ വരാന്‍ യാത്ര പറഞ്ഞപ്പോള്‍ അവര്‍ ഒക്കെയും ചോദിച്ചതാണ് .

July 1, 2009 10:41 AM
Faizal Kondotty said...
This post has been removed by the author.
July 1, 2009 10:55 AM
ചാണക്യന്‍ said...
ഡോക്ടേഴ്സ് ഡേ ആശംസകള്‍...

July 1, 2009 12:53 PM
തെച്ചിക്കോടന്‍ said...
തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...

എന്റെയും അഭിനന്ദനങ്ങള്‍, ആശംസകള്‍!

July 2, 2009 3:47 AM
പാവപ്പെട്ടവന്‍ said...
മനസ്സിന്‍റെ ഈ തുറന്ന ജലകത്തിന്റെ തെളിമക്ക് രാവുകള്‍ നീട്ടി തരട്ടെ

ഒരു മഹാ പ്രസ്ഥാനം

ഒരു മഹാ പ്രസ്ഥാനം
പോസ്റ്റ് ചെയ്തത് നാസ്
പ്രിയപ്പെട്ട കുട്ടികളെ

കൂടുതലായി കൊച്ചു വര്‍ത്തമാനങ്ങളോ തമാശകളോ ഇല്ലാത്ത ഒരു ക്ലാസ്സ്‌ ആണിന്ന്..അത് കൊണ്ട് തന്നെ വിഷയത്തിലെക്ക് കടക്കാം...

ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് ഒരു മഹാ പ്രസ്ഥാനത്തെ പറ്റിയാണ്... ഒരു പ്രപഞ്ചം...അല്ലെങ്കില്‍ ഒരു ലോകം... ഒരു സംഭവം തന്നെയായ ഒരു വ്യക്തിയെ പറ്റിയാണ് ഇന്നത്തെ ക്ലാസ്സ്‌..

അല്ല ടീച്ചറെ...അപ്പൊ..

ആരാ ആരാ ഇവിടെ ശബ്ദമുണ്ടാക്കിയെ...

ടീച്ചറെ അത് ഓനാ ആ വാഴക്കോടന്‍...

വാഴക്കോടാ സ്റ്റാന്‍റപ്പ് അപ്പ ആന്‍റ് ഗെറ്റ് ഔട്ട്..

അപ്പൊ ക്ലാസ്സ്‌ തുടങ്ങാം... ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു... ഈ ക്ലാസ്സ്‌ കഴിയുന്നത് വരെ ആരും മിണ്ടാന്‍ പോലും പാടില്ല... ശ്വാസം പോലും വിടാതെ ഈ മഹാ വ്യക്തിയെ കുറിച്ചുള്ള കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കണം... ജീവിതത്തില്‍ ആ മഹാന്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍കൊണ്ട് ഓരോ നിമിഷവും ജീവിക്കണം...

ആ മനുഷ്യന്റെ ഒരു ഫോട്ടൊ നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചു തരാം... ഇതാ ഇങ്ങോട്ട് നോക്കു‌...



കാപ്പിലാന്‍..

ശ്.. ശ്... ആ പേര് പോലും നമ്മള്‍ മയത്തില്‍ പറയണം... വെറും കാപ്പിലാനല്ല... മഹാ ഗവി കാപ്പിലാന്‍..

അപ്പൊ എല്ലാരും പുസ്തകത്തിന്‍റെ ഒന്നാമത്തെ പാഠം തുറക്ക്‌... ഞാന്‍ വായിക്കാം... എല്ലാരും സസൂക്ഷ്മം ശ്രദ്ധിച്ച്‌ കേള്‍ക്കണം...

ഒരിടത്തോരിടത് കേരളമെന്നൊരു നാടുണ്ടായിരുന്നു... അവിടെ മഹാന്മാരായ പല വിധ ജനങ്ങളും ജനിച്ചിരുന്നു... കാപ്പില്‍ എന്ന സ്ഥലത്താണ് മഹാ ഗവി കാപ്പിലാന്‍ ജനിച്ചു വളര്‍ന്നത്...താന്‍ ജനിക്കുന്നതിനു മുന്നേ തന്നെ ഇന്ത്യാ രാജ്യം സ്വതന്ത്രയായത്തില്‍ അങ്ങേയറ്റം ദുഖിതനായിരുന്നു ചെറുപ്പം തൊട്ടേ ഗവി... തന്‍റെ സര്‍ഗാത്മക കഴിവുകള്‍ സ്വാതന്ത്ര സമരത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ അത്യന്തം വ്യസനത്തിലായിരുന്നു ഗവി എല്ലായ്പ്പോഴും... ജീവിത പ്രാരാബ്ദങ്ങള്‍ കാരണം ഇന്ത്യാ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗവി കറങ്ങി കൊണ്ടിരുന്നു...

അങ്ങനെയിരിക്കെയാണ് ഗവിയെ ആരോ ഗള്‍ഫ്‌ മണലാരണ്യത്തിലെക്ക് കൊണ്ട് പോയത്‌... അവിടെ പോയാല്‍ ഇനിയും താന്‍ കറുത്ത് പോകുമെന്നും ഉയരം കുറയുമെന്നും അവസാനം താന്‍ ഒരു കുള്ളനായി പോകുമെന്നും ഭയപ്പെട്ട ഗവി വണ്ടി വിയട്നാമിലെക്ക് തിരിച്ചു വിട്ടു...

അപ്പോഴും തന്‍റെ സര്‍ഗാത്മകത അദ്ദേഹത്തെ വിഷമിപ്പിച്ച് കൊണ്ടിരുന്നു...അവിടവിടെയായി കാണുന്ന പഴത്തോലിയെ പറ്റിയും കുറ്റിച്ചൂലിനെ പറ്റിയും എന്തിനേറെ പറയുന്നു കുടിക്കാന്‍ കൊടുക്കുന്ന പച്ച വെള്ളത്തെ പറ്റിയും ഗവി വാചാലനായി...

ഇതിനിടയില്‍ തന്നെ ഗവിയുടെ കല്യാണവും കഴിഞ്ഞു...അത് കൊണ്ടാണോ എന്നറിയില്ല സര്ഗാത്മകതക്ക് കുറച്ച കുറവ് വന്നു... ചിന്തകളുടെ പ്രവാഹത്തിനു ഒരു കടിഞ്ഞാന്‍ വീണു... അതിന്‍റെ ഉപോല്പന്നമായി ഗവി അച്ചനായി...

ആയിടക്കാണ് ഗവി ബൂലോകത്തേക്ക് അടുക്കുന്നത്... പതിയെ ബൂലോകത്ത് തന്‍റെ സ്ഥാനം ഗവി ഉറപ്പിച്ചു... ആശ്രമവും ആല്‍ത്തറയും പിന്നെ കൊളേജും തുടങ്ങി ബൂലോകത്തെ തന്‍റെ കൈപിടിയിലോതുക്കി... ബൂലോകത്ത് എപ്പോഴും ഒരു സഹായ നിറ സാന്നിധ്യമായി ഗവി തിമിര്‍ത്താടി...

ടീച്ചറെ ചായ...

ഏതു കുശിനിക്കാരനായാലും പകലനായാലും ശരി... ഈ ക്ലാസ്സില്‍ ശബ്ദാമുണ്ടാകിയത്തിനു ഒരു ശിക്ഷ തരാന്‍ പോകുകയാണ്... ആ ചൂടുള്ള ഗ്ലാസ്സ്‌ ഉള്ളം കയ്യില്‍ പിടിച്ച ക്ലാസ്സ്‌ കയ്യുന്നത് വരെ വാതിലിന്‍റെ പുറത്ത്‌ നിക്ക്...

എല്ലാവരെയും ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു... ഈ ക്ലാസ്സിനിടയില്‍ വല്ല വേണ്ടാതീനവും ചെയ്‌താല്‍, പ്രത്യേകിച്ച് കനലിനോട് , ആ സൂറാന്റെ കാലിലിലെങ്ങാനും തോണ്ടാന്‍ പോയാല്‍, രക്ഷിതാവിനെ കൊണ്ട് വന്നാലെ ക്ലാസ്സില്‍ കേറ്റുകയുള്ളൂ...

അപ്പൊ പറഞ്ഞു വന്നത്... കാപ്പിലാന്‍.... ഗവി ബൂലോകത്ത് അങ്ങനെ തിളങ്ങി കൊണ്ടിരുന്നു... സൂറാന്റെ അപ്പനായി... കോളേജിലെ വൈസ് പ്രിന്‍സിയായി...ആശ്രമത്തിലെ സ്വാമിയായി...

ഇതിനിടയില്‍ ഗവി പുസ്തകങ്ങള്‍ എഴുതാനും സമയം കണ്ടെത്തി... നിഴല്‍ ചിത്രങ്ങളെന്നും നിഴലില്ലാത്ത ചിത്രങ്ങളൊന്നും വിവേചനമില്ലാതെ ഗവി ഭാരതത്തിന്റെ അഭിമാനമായി...

ഇനി ആര്‍കേലും വല്ല സംശയങ്ങളും ഉണ്ടേല്‍ ചോദിക്കാം...

ടീച്ചറെ ഞാന്‍ ഈ ഗ്ലാസ്സ്‌ താഴെ വെക്കട്ടെ...

ആ ..പകലാ നീ ഇവിടത്തെ കുശിനിയാനെലും അന്തവും കുന്തവും ഇല്ലാതെ ചായ കൊണ്ട് വരരുത്... മനസ്സിലായല്ലോ....ആ ...

സൂത്രന്‍: അല്ല ടീച്ചറെ ഈ ഗവിക്ക് സംഗതി ശരത്തിന്റെ ഒരു ഛായ ഉണ്ടെന്നു കേള്‍ക്കുന്നു..അത് ശരിയാണോ?

സൂത്രാ... ഒരാളെപ്പോലെ ഏഴു പേരുണ്ടാവും എന്നല്ലേ നമ്മളൊക്കെ ചെറുപ്പത്തില്‍ കേട്ടത്‌... അപ്പൊ
അത് ശരിയായിരിക്കാം... പ്രത്യേകിച്ചും ലോകം അറിയുന്ന ഗവിയുടെ ഛായ ഉണ്ടാകുന്നത് ശരത്തിന് ഒരു ഭാഗ്യം തന്നെ അല്ലെ...

prayan ‍: ഈ ഗവിക്ക് ഇപ്പൊ എത്ര വയസ്സായി?

ആള് "മദ്യ" വയസ്കനാനെലും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്...
ഇനി വല്ല സംശയവും...

ഓ കെ ... അപ്പൊ ഇന്നത്തെ സമയം തീരാറായി... ഇനി അടുത്ത ക്ലാസ്സില്‍ ഒരു പുതിയ ലിഫ്റ്റ്‌ ടെക്നോളജി പ്രസ്ഥാനവുമായി കാണാം...

നന്ദി നല്ല നമസ്കാരം...:

ഇന്നത്തെ ക്ലാസ്

ഇന്നത്തെ ക്ലാസ്
പോസ്റ്റ് ചെയ്തത് നാസ്
Good morning everybody.. I am your new teacher.. first, I will introduce myself.. me, Dr. Naz farzeen, here deals with the topic regarding health and health related issues..





ടീച്ചറെ മനസ്സിലാവണില്ല... ഞങ്ങക്ക് ഈ ഇഗ്ലീഷൊന്നും അറിയൂല...ഇങ്ങള് ഞമ്മടെ മലയാളത്തില്‍ പറയെന്‍റെ ടീച്ചറെ...




ഓ കെ... ഓ കെ... ക്ലാസ് തുടങ്ങണതിനു മുന്നേ നമുക്കൊന്ന്‍ പരസ്പരം പരിചയപ്പെടാം... ആ മൂലയില്‍ ഇരുന്ന്‍ ഒറങ്ങ്ണ സുന്ദര കുട്ടന്‍ പേര് പറഞ്ഞു തുടങ്ങിക്കൊള്ളൂ...



അത്,,, ഞാന്‍... പിന്നെ.....




ഹൂം... എന്താ പേര് പറയൂ....



സുന്ദരന്‍




ശരിക്കൂള്ള പേര് പറയൂ...



തോന്ന്യാസി....




നെക്സ്റ്റ്...



തേങ്ങാ സോറി വാഴക്കോടന്‍..




ഓ ഗ്രേറ്റ്‌... നെക്സ്റ്റ്..



പാവപ്പെട്ടവന്‍




ഓ... കണ്ടാലും പറയും... വസ്ത്രോക്കെ പള പളാ മിന്നുണുണ്ടല്ലോ...



നെക്സ്റ്റ്... നെക്സ്റ്റ്... ഓ... അല്ലേല്‍ വേണ്ട... ഇനി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിചയപ്പെടാം....


ഇന്ന് നമ്മള് പഠിക്കാന്‍ പോകുന്നത് ഒരു പുതിയ പാഠമാണ്...സൈലെന്‍സ് പ്ലീസ്.... പ്ലീസ് concentrate ഓണ്‍ ടോപ്പിക്ക്...


ഇപ്പൊ നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടു വരുന്ന ഒരു അസുഖമാണ് ചിക്കന്‍ പോക്സ്...
പുറകില്‍ ഇരുന്ന സുന്ദരിക്കുട്ടികളുടെ വായ നോക്കുന്ന ആ സുന്ദരന്‍റെ പേരൊന്നു പറഞ്ഞെ?



വാഴ അല്ല തേങ്ങാ അല്ല വാഴക്കോടന്‍...




ആ ... എന്ത് തേങ്ങയായാലും ശരി...ക്ലാസില്‍ ശ്രദ്ധിക്കെന്‍റെ കുട്ട്യേ...നാലക്ഷരം പഠിച്ച് ഒന്ന് നന്നാവെന്‍റെ മോനെ...


അപ്പൊ നമ്മള്‍ എവിടാ നിറുത്തിയെ... ആ ചിക്കന്‍ പോക്സ്...ഇത് ഒരു തരാം വൈറല്‍ അണുബാധയാണ്....ആ വൈറസിന്‍റെ പേരാണ് വെരിസെല്ല സോസ്റ്റര്‍ (zoster) വൈറസ്.... അപ്പൊ എന്താ വയറസിന്‍റെ പേര്?



വെരിസെല്ല സോസ്റ്റര്‍ വൈറസ്




ഓക്കേ... ഗുഡ് സ്റ്റുഡന്‍റ്സ്... കീപ് ഇറ്റ് അപ്....


ഈ വൈറല്‍ ബാധ കൂടുതലായി കണ്ടു വരുന്നത് കുട്ടികളിലാണ്...



അല്ല ടീച്ചര്‍ അപ്പൊ ഞങ്ങളെപ്പോലുള്ള യുവതി യുവാക്കള്‍ പേടിക്കണ്ട അല്ലെ?




അങ്ങനെയല്ലന്‍റെ സുന്ദരികുട്ടി,,,ഇറ്റ് ഇസ് അണ്കോമണ്‍ ഇന്‍ അഡല്‍റ്റ് ... പക്ഷെ വന്നാല്‍ കുറച്ച് സിവിയര്‍ ആവും....
ഓക്കേ...ഇത് കൂടുതലായും പകരുന്നത് വായുവിലൂടെയാണ്.... ചിലപ്പോ സ്കിന്‍ കോണ്ടാക്റ്റ് വഴിയും പകരും...



അല്ല ടീച്ചറെ ഇത് എങ്ങനാ തിരിച്ചറിയുക?




ശരീരത്തില്‍ ചെറിയ കുമിളകള്‍ പൊങ്ങുകയും കൂടെ പനിയും ഉണ്ടായാല്‍ ആദ്യം നമ്മള്‍ സംശയിക്കേണ്ടത് ഇവനെയാണ്...
ആ മുന്നിലിരിക്ക്ണ കണ്ണടക്കാരന് എന്തോ ചോദിക്കാനുണ്ടല്ലോ.... ചോദിച്ചോളൂ.... ധൈര്യായിട്ട് ചോദിച്ചോളൂ?



ടീച്ചര്‍ക്ക് ചെറുപ്പത്തില്‍ ഈ അസുഖം വന്നിട്ടുണ്ടോ?




മോന്‍ കൊള്ളാലോ.... അതെ... എനിക്ക് ഒരിക്കല്‍ വന്നതാ....



അല്ല ടീച്ചറെ, ഒരിക്കല്‍ വന്നാല്‍ പിന്നേം വരുമോ?




അങ്ങനെ സാധാരണ ഗതിയില്‍ വരാറില്ല.... ആജീവനാന്ത ഇമ്മുണിട്ടി ഉണ്ടാകും....


അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്, അസുഖം വന്നു കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ചികിത്സ ആവശ്യമില്ല...പനിക്ക് പാരസെറ്റാമോള്‍ കഴിച്ചാ മതി..... എങ്കിലും നിങ്ങടെ അടുത്ത്ള്ള ഡോക്ടറെ കാണിക്കുക... ഇമ്മുണിട്ടി കുറവുള്ളവരാണെങ്കില്‍ ആന്‍റി വൈറല്‍ തെറാപികള്‍ ലഭ്യമാണ്....



ടീച്ചറെ ഒരു സംശയം.... ഇത് വരാണ്ടിരിക്കാന്‍ മാര്‍ഗം വല്ലതുണ്ടോ?




വെരി ഗുഡ്.... ഗുഡ് ക്വസ്റ്റ്യന്‍...വാക്സിന്‍ ലഭ്യമാണ്... പക്ഷെ അത് അത്രമാത്രം എഫെക്ടീവ് അല്ല.... ഈ സാധു രോഗം ഒരിക്കല്‍ വന്നാല്‍ അത് തന്നെയാണ് നല്ലത്.... ഇവന്‍ മിക്കപ്പോഴും പാവമാണ്...


ട്രണീം...................


ഓ..... ബെല്ലടിച്ചു... അപ്പൊ മനസ്സിലായല്ലോ എന്താ ഈ ചിക്കന്‍ പോക്സെന്ന്.... എന്റെ ആദ്യ ക്ലാസ് ആണ്... അപ്പൊ നിങ്ങള്‍ അഭിപ്രായം പറയുക.. ക്ലാസ് മോശായാല്‍ എന്‍റെ പണി പോകുമെന്നാ ആ കാലമാടന്‍ കാപ്പിലാന്‍ പറഞ്ഞത്... എല്ലാരും ബുക്കിന്ന് പേപര്‍ എടുത്ത് അഭിപ്രായങ്ങള്‍ പറയ്യാ...


അപ്പൊ താങ്ക് യു.... ഹാവ് എ നൈസ് ഡേ

കരളേ നീയാണ് കുളിര് -13

കരളേ നീയാണ് കുളിര് -13


കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു
രചന:നാസ്
ഗാനം:ഗീതാഗീതികള്‍
വെളിച്ചം തെളിയുമ്പോള്‍ ദൂരേക്ക് നോക്കി നില്ക്കുന്ന സുന്ദരിയായ നാസ്..പുറകില്‍ തിരമാലകളുടെ ശബ്ദം..കൂട് കൂട്ടാന്‍ പോകുന്ന പക്ഷികളുടെ കളകളാരവം..അങ്ങിങ്ങായി നില്‍കുന്ന ആളുകളുടെ ബഹളം..സ്ഥലം ദുബായ് കടപ്പുറം..നാസ് അക്ഷമയോടെ വാച്ചിലേക്ക് നോക്കുന്നു..
നാസ്:(ആത്മഗതം) എവിടെപ്പോയി എന്റെ കാപ്പു? വൈകീട്ട് ആറ് മണിക്ക് ഈ കടപ്പുറത്ത് കാണമെന്നല്ലേ പറഞ്ഞത്..ഇനിയിപ്പോ ഇവിടെ വേറെ വല്ല കടലൂണ്ടോ?(നാസ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. ഇടക്കിടക്ക് പ്രതീക്ഷയോടെ ദൂരേക്ക് നോക്കുന്നു.. അവസാനം ക്ഷമ കെട്ട് തന്റെ മൊബൈല്‍ എടുത്ത് ഏതോ നമ്പറില്‍ കുത്തുന്നു.. ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിക്കുന്നു)
നാസ്: കാപ്പൂ..എവിടാ? എത്ര നേരായി ഞാന്‍ ഇവിടെ കാത്തിരിക്ക്ണൂ?(സ്റെറജിന്റെ പുറകിലെ മൈക്കില്‍ നിന്ന്‍ കാപ്പൂന്റെ മൃദുലമായ ശബ്ദം)
കാപ്പു:കരയാതെ മോളൂ.. ഡാ, ഞാനങ്ങേത്തി..ഈ ദുബായ് ട്രാഫിക് ജാമോന്ന്‍ തീരണ്ടേ മോളെ..
നാസ്:എനിക്ക് പേടിയാവ്ണൂ.. തോന്ന്യാസിയാളും മരമാക്രികളുമൊക്കെ ഉള്ള നാടാ..
കാപ്പു: (കുളിരുന്ന ശബ്ദത്തോടെ) പേടിക്കണ്ട എന്റെ ചക്കരേ..ആരേലും വരാണേല്‍ നീ എന്റെ പെണാണെന്ന് പറഞ്ഞാല്‍ മതി..
(നാസ് ഫോണ്‍ ഡിസ്കനക്റ്റ് ചെയ്യുന്നു..കുളിരോടെ സ്റെറജില് നാല് ചാണ്‍ നടക്കുന്നു..എന്തോ ഓര്‍ത്തിട്ടെന്ന പോലെ നില്ക്കുന്നു..വീണ്ടും നടക്കുന്നു..വീണ്ടും നില്ക്കുന്നു.. ലിപ്സ്റ്റിക്കിട്ട ചുണ്ടുകളില്‍ നിന്ന്‍ ഒരു പ്രണയ ഗാനം പുറത്തേക്ക് വരുന്നു..
നാസ്: സാഗരം സ്നേഹ സാഗരം-എന്‍
‍മാനസം സ്നേഹ സാഗരം
സ്നേഹ സാഗര സീമയില്‍ -നീ
സൂര്യനായ്‌ ഉദിച്ചുയര്‍ന്നൂ
സൂര്യനായ്‌ ഉദിച്ചുയര്‍ന്നൂ

കാമദേവ കോമളാംഗന്‍‌
‍കാപ്പിലാനേ പ്രാണനാഥാ‍
കാതലാ നീ അറിയുന്നില്ലേ
കാത്തുവച്ചോരീക്കുളിര്‌-എന്‍
‍കരളിനേകാന്‍ മാത്രമായ്‌ -എന്‍
കരളിനേകാന്‍ മാത്രമായ്......
കാത്തുനില്‍ക്കാന്‍ അരുതിനിയും-എന്‍
‍കാപ്പിലാനേ കരളിന്‍ കരളേ........
(പാട്ടു കഴിയണതിനു മുമ്പായി സ്റെറജിന്റെ ഒരു ഭാഗത്ത് നിന്ന്‍ ഒരു യുവാവ് മുന്നോട്ട് വരുന്നു..നീല ജീന്‍സും ഡെനിം ഷര്‍ട്ടുമിട്ട സുന്ദരനായ കാപ്പു.. മുഖത്ത് അപ്പോഴും ആ പഴയ കൂളിംഗ് ഗ്ലാസ്..രണ്ടു പേരും പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു..പെട്ടെന്ന് നാസ് ഡാന്‍സ് അവസാനിപ്പിക്കുന്നു)
നാസ്:(നാണത്തോടെ)ചേട്ടാ, ഇത് കടപ്പുറമാ.. നമ്മള്‍ ഇങ്ങനെ ആടിയാല്‍ അറബിപ്പോലീസ് പിടിച്ചോണ്ട് പോകും..
(കാപ്പു നാസിന്റെ അരികിലേക്ക് വരുന്നു)
കാപ്പു:നാസൂ, അങ്ങനെ ആണേല്‍ ആ ലോക്കപ്പും നമുക്ക് ഒരു മണിയറയാക്കാം..
(നാസ് നാണത്തോടെ ചൂളുന്നു)രണ്ടു പേരും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കുന്നു..ഇണക്കുരുവികളെപ്പോലെ ദൂരേക്ക് നോക്കുന്നു..
നാസ്:ചേട്ടാ, ആ സൂര്യന് എന്ത് ഭംഗിയാ അല്ലെ?
(കാപ്പു പരുങ്ങുന്നു..മുഖത്ത് ചിരി വരുത്താന്‍ പാടു പെടുന്നു..)
കാപ്പു (ആത്മഗതം) എന്തോന്ന്‍ ഭംഗി? ഓരോ മണ്ടന്‍ കവികള്‍ ഓരോന്ന്‍ എഴുതി വിട്ടോലും.. അത് വിശ്വസിക്കാന്‍ ഇതു പോലോത്ത പെണ്‍പിളേളരും..
(നാസ് കാപ്പൂന്റെ മുഖത്തേക്ക് നോക്കുന്നു..)
നാസ്:പ്രിയതമാ, അങ്ങേന്താണ് ആലോചിക്കുന്നത്?
കാപ്പു:ഒന്നുമില്ല മോളു..ആ ഭംഗി ഞാന്‍ ആസ്വദിക്കുകയായിരുന്നു..
നാസ്:(വീണ്ടും നാണത്തോടെ) എന്റെയാണോ കരളേ?
കാപ്പു: രണ്ടും..പക്ഷെ നീയാണ് കൂടുതല്‍ സുന്ദരി..
(കാപ്പു എണീറ്റ് മുന്നോട്ട് നടക്കുന്നു..പിന്നെ തിരികെ വന്ന്‍ നാസിന്റെ കണ്ണുകളിലേക്ക് നോക്കുന്നു)നാസ്:കരളേ, എന്താണിങ്ങനെ തുറിച്ച് നോക്കുന്നത്?
കാപ്പു: കരളേ മനം കുളിരുന്നു...ഞാന്‍ ഒരു കവിത ചൊല്ലട്ടെ?(നാസ് സമ്മതമെന്ന മട്ടില്‍ തലയാട്ടുന്നു..കാപ്പു തൊണ്ട ശരിയാക്കുന്നു...
കാപ്പു: നാസേ നീയെന്‍ പെണ്ണല്ലേ
നരുന്തു പോലൊരു പെണ്ണല്ലേ
നിന്നെ കണ്ടാല്‍ കുളിരും ഞാന്‍
നിന്നെ തൊട്ടാല്‍ കുളിരും ഞാന്‍

കാമൂം വേണ്ടാ, സിന്ധൂം വേണ്ട
സുന്ദരിയാം ഈ നാസു മതി
സൊന്തമാക്കും ‍ നിന്നെ ഞാനെന്‍
‍സൊന്തം ഷാപ്പില്‍ കൊണ്ടോവും-എന്‍
സൊന്തം ഷാപ്പില്‍ കൊണ്ടോവും.
നാസേ നീയെന്‍ പെണ്ണല്ലേ
നരുന്തു പോലൊരു പെണ്ണല്ലേ...
നാസ് : എന്തോന്ന് ഞാന്‍ പരുന്തു പോലത്തെ പെണ്ണാണെന്നോ?
കാപ്പ് : പരുന്തല്ല, നരുന്ത് നരുന്ത് ... എന്നു വച്ചാല്‍ മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരി എന്നര്‍ത്ഥം.... ആ സിന്ധൂനെയൊക്കെയൊന്നു കാണണം വൈക്കോല്‍ തുറു പോലല്ലിയോ ?എന്റെ നാസ് എത്ര സുന്ദരിയാ....
(കാപ്പു നാസിന്റെ താടിക്കു പിടിക്കുന്നു)
കാപ്പു:എങ്ങനുണ്ട് എന്റെ കവിത?
നാസ്:(എന്തോ ഒരു ഒലക്ക എന്ന മട്ടില്‍ ) കാപ്പു നീയെന്റെ പ്രാണനായത് എന്റെ ഭാഗ്യം..
(ഇതൊന്നും വല്യ കാര്യമല്ല എന്ന മട്ടില്‍ കാപ്പു ദൂരേക്ക് നോക്കുന്നു)
കാപ്പു: നാസൂ.. ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയോ?
നാസ്:എന്താ എന്റെ കരളിനു ചോദിക്കാനുള്ളത്..ചോദിക്കൂ..
(സത്യം പറയുമെന്ന് കാപ്പൂന്റെ കയ്യില്‍ പ്രോമിസ് ചെയ്ത് കൊടുക്കുന്നു)
കാപ്പു; ഈ റോസാമ്മ ആള്‍ എങ്ങനാ?
(എന്ത് പറയണമെന്നറിയാതെ നാസ് കുഴങ്ങുന്നു..സത്യം ചെയ്ത് കൊടുത്തതില്‍ കുറ്റ ബോധം തോന്നുന്നു)
നാസ്:പ്രാണനാഥാ..ഞാന്‍ സത്യം പറയാം.. അവള്‍ ഒരു നല്ല പെണ്ണാ..പക്ഷെ ഞങ്ങളെപ്പോഴും അടിയാ..ഒരു പാവം മഞ്ഞു പോലത്തെ പെണ്‍കുട്ടി..സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവല്‍..
(നാസ് വിതുമ്പുന്നു..)
കാപ്പു: കരളേ എന്തിനാ നീ കരയണേ?
(നാസ് എല്ലാം കാപ്പൂനോട് തുറന്ന പറയുന്നു)
കാപ്പു:എന്തിനാ എന്റെ സ്നേഹനിധി അതിന് കരയണേ..ആ നീരൂന്റെ അസുഖം മാറ്റാനല്ലേ..സാരല്യാട്ടോ..
(നാസ് വീണ്ടും കരയുന്നു..ഞാനിപ്പോ വരാമെന്ന്‍ ആംഗ്യം കാണിച്ച് തന്റെ മൊബൈല്‍ നാസിന്റെ കയ്യില്‍ കൊടുത്ത് കാപ്പു സ്റെറജിനു പുറത്തേക്ക് പോകുന്നു,ഈ സമയം നാസ് ഗെയിം കളിക്കാന്‍ വേണ്ടി കാപ്പൂന്റെ മൊബൈലെടുക്കുന്നു...ഗെയിം തീര്‍ന്നിട്ടും കാപ്പൂനെ കാണാത്തത് കൊണ്ട് നാസ് മെസ്സേജ് ഇന്‍ബൊക്സ് തുറന്ന നോക്കുന്നു..ആദ്യ രണ്ട് മെസ്സേജുകള്‍ കണ്ട ഞെട്ടുന്നു..)
നാസ്:(വിതുമ്പലോടെ) കരളേ, എന്റെ കാപ്പൂ..നീയെന്റെ കുളിരാണ്..ഈ ജന്മവും അടുത്ത ജന്മവും നമുക്കൊരുമിച്ച് ജീവിക്കണം..നിന്റെ സ്വന്തം ഷാരു..
(നാസ് അമ്പരക്കുന്നു..ദേഷ്യത്തോടെ അടുത്ത മെസ്സേജ് തുറക്കുന്നു..)
നാസ്:കുളിരെ,നീയെന്നും എന്റെതല്ലേടാ..എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിര്‍ത്താലും ഞാനെന്നും നിന്റെത് മാത്രമാണ്..നിന്നെ സ്നേഹിക്കുന്ന നിന്റെ മാത്രം konchal ..
(നാസ് ഇരിപ്പിടത്തില്‍ നിന്ന എണീക്കുന്നു..കാപ്പൂന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്നു..തന്റെ മൊബൈലില്‍ നിന്ന്‍ ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്യുന്നു..അത് വേണ്ടാ എന്ന മട്ടില്‍ ഡിസ്കനക്റ്റ് ചെയ്ത് വേറെ നംബരിലെക്ക് ഡയല്‍ ചെയ്ത് എന്തോ സംസാരിക്കുന്നു..ഈ സമയം കയ്യില്‍ ഒരു ഇളനീരുമായി കാപ്പു സ്റെറജിലെക്ക് വരുന്നു..തന്റെ മൊബൈല് രണ്ട് കഷണമായി കിടക്കുന്നത് കണ്ട് അമ്പരക്കുന്നു..നാസ് കാപ്പൂന്റെ അടുത്തേക്ക് വരുന്നു)
കാപ്പു:കരളേ, എന്ത് പറ്റി മുത്തേ?എന്തെ ഫോണൊക്കെ വലിച്ചെറിഞ്ഞിരിക്ക്ണൂ?
നാസ്:(ഇള നീര്‍ വലിച്ചെറിഞ്) ആരാ ഈ ഷാരൂം konchalum ? പറ..ഇനി എന്നോട് ഒന്നും ഒളിക്കണ്ട..
കാപ്പു:(പരുങ്ങുന്നു) അത്....അത്......
നാസ്;(കണ്ണുകള്‍ ചുവപ്പിച്ച്) നിന്നോടാ ചോദിച്ചത്? അല്ലേല്‍ വേണ്ട..നിന്റെ നാറുന്ന പഴം പുരാണം എനിക്ക് കേള്‍കണ്ട..ഇപ്പൊ ഇവിടെ വെച്ച് നമ്മള്‍ പിരിയുന്നു..
(കാപ്പൂന്റെ മുഖത്തേക്ക് നോക്കാതെ നാസ് മുന്നോട്ട് നടക്കുന്നു..)
നാസ്; ഡാ കാപ്പിലാനെ, ഇപ്പൊ നീ ഈ ദുബായ് വിടണം..ഞാന്‍ പോലീസിനെ വിളിക്കാന്‍ പോയതാ..പക്ഷെ ഒരിക്കല്‍ ഞാന്‍ നിന്നെ സ്നേഹിച്ചു പോയില്ലേ.. അത് കൊണ്ട് നീ ജയിലില്‍ കിടക്കണത് എനിക്ക് കാണാന്‍ വയ്യ.. ഞാന്‍ ട്രാവല്‍ ഏജന്റിനെ വിളിച്ച് നാട്ടിലേക്ക് ഒരു ടിക്കറ്റ് റെഡിയാക്കീട്ടുണ്ട്..ഇപ്പൊ ഇവിടന്ന്‍ പൊയ്ക്കോണം..
(ഒന്നും പറയാതെ, ഉടഞ്ഞു പോയ തന്റെ മൊബൈലും വാരിക്കൂട്ടി കാപ്പു സ്റെറജിന്റെ പുറകിലേക്ക് നടക്കുന്നു..ദേഷ്യത്തോടെ നാസ് പിന്നെയും ആ കടപ്പുറത്ത് നില്ക്കുന്നു..കണ്ണുനീര്‍ സുന്ദരമായ ആ കവിള്‍ തടത്തിലൂടെ ചാലിട്ടോഴുകുന്നു.. തന്റെ കൈലേസെടുത്ത് നാസ് അത് ഒപ്പിയെടുക്കുന്നു ദുഃഖ വിലാപമായ നേര്‍ത്ത സംഗീതം കേള്‍ക്കുന്നു..കൂടെ മുകളിലൂടെ പറന്ന് പോകുന്ന ഒരു വിമാനത്തിന്റെ ശബ്ദവും കര്‍ട്ടന്‍ വീഴുന്നതും കാത്ത് നാസ് സ്റെറജില് തന്നെ നില്ക്കുന്നു..(വെളിച്ചം പതിയെ മങ്ങുന്നു)
വെളിച്ചം വീണ്ടും തെളിയുമ്പോള്‍ കാപ്പി തന്റെ പഴയ ഷാപ്പിലെ ബെന്ചില്‍ നിന്നും എന്തോ കണ്ടു പെടിച്ചപോലെ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേല്‍ക്കുന്നു .
നാടക മുതലാളി കാപ്പിലാന്‍:ഡാ, തോന്ന്യാസി ആ കര്‍ട്ടന്‍ താഴ്ത്താടാ.. നീ എന്ത് കുന്താ ഈ നോക്കിയിരിക്കണെ?
തോന്ന്യാസി;(സങ്കടത്തോടെ) മുതലാളി, ഞാനാ കൊച്ചിന്റെ മുഖത്തേക്ക് നോക്കി മതി മറന്നു പോയി..ഇതാ കര്‍ട്ടന്‍ വലിച്ച് കഴിഞ്ഞു ..
....... കര്‍ട്ടന്‍ ....

രംഗം 11

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു..


പ്രിയ കലാ സ്നേഹികളെ, കാപ്പിലാന്‍ നാടക സമിതിയുടെ ഈ വര്‍ഷത്തെ പുതിയ നാടകം കരളേ നീയാണ് കുളിര് അടുത്ത രംഗം ഏതാനും നിമിഷങ്ങള്‍ക്കകം സ്റെറജില്‍ അരങ്ങേറുന്നു...

സുഹൃത്തുക്കളെ, ആര്‍ക്കെങ്കിലും മൂത്രമൊഴിക്കാനുണ്ടെങ്കില്‍ ഒഴിച്ചിട്ടു വരാം.. കുടിയന്മാര്‍ക്ക് കാപ്പിലാന്റെ സ്വന്തം ഷാപ്പ് ഈ സ്റെറജിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ഉണ്ടക്കണുള്ള ചേട്ടന്മാരുടെ ശ്രദ്ധക്ക്, അടുത്തിരിക്കുന്ന സ്ത്രീകളെ ചുഴിഞ്ഞു നോക്കരുത്..

ഈ ഇടവേളയില്‍ നാടക നടി നാസ് രചിച്ച് പാമുവും നീരുവും റോസമ്മയും ഒരുമിച്ച് പാടുന്ന ഒരു മദ്യ സോറി പാട്ട് ..

തിത്തിത്താരാ തിത്തി ത്തൈ തിത്തൈ ധക തൈ തൈ തോം..
കാപ്പിലാന്‍ മോതലാളീടെ..
തിത്തൈ ധക തൈ തൈ തോം..
നാടക സമിതിയില്‍ ആടും ഞങ്ങള്‍..
തിത്തൈ ധക തൈ തൈ തോം...
പാമു നീരു ഏറനാടന്‍ പിന്നെ നാസും റോസാമ്മയും..
തിത്തൈ ധക തൈ തൈ തോം..
ഞങ്ങളെ മൊതലാളി സുന്ദരനാണെ..
തിത്തൈ ധക തൈ തൈ തോം..
മുതലാളിനെ കുറ്റം പറയണ ഗീതെച്ചിനെ..
തിത്തൈ ധക തൈ തൈ തോം..
ഞങ്ങള്‍ നിങ്ങളെ പിന്നെ കണ്ടോളാം..
തിത്തൈ ധക തൈ തൈ തോം..
കര്‍ട്ടന്‍ വലിക്ക്ണ തോന്ന്യാസി.. മുന്നിലിരിക്കണ നാട്ടാരേ..
തിത്തിത്താരാ തിത്തി ത്തൈ തിത്തൈ ധക തൈ തൈ തോം..

സുഹൃത്തുക്കളെ, ഈ മുദ്രാവാക്യം എല്ലാവരും മുഷ്ടി ചുരുട്ടി വിളിക്കൂ.. നമ്മുടെ നാടകത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കൂ..

കാപ്പിലാന്‍ മുതലാളി കീ ജയ്..
കാപ്പിലാന്‍ മുതലാളി കീ ജയ്..
ധീരാ വീരാ മുതലാളി..
ധീരതയോടെ നയിച്ചോളൂ..
പത്തല്ല പതിനായിരമല്ല..
അന്ഞെട്ടണ്ണം പിന്നാലെ..

ഒരു അറിയിപ്പ് കൂടി..ഈ ഇടവേളയില്‍ ഡോ:നാസ് രോഗികളെ പരിശോധിക്കുന്നു.. രോഗികള്‍ സ്റെറജിനു പുറകിലേക്ക് വരിക..

അടുത്ത ബെല്ലോടു കൂടി നാടകം തുടരുന്നു..

....ട്രണീംംംംംംംംംംംംംംംംംംം......

തോന്ന്യാസി: മുതലാളി, കര്‍ട്ടന്റെ കയര്‍ വലിക്കട്ടെ..

കാപ്പിലാന്‍: വലിയടാ.. ആഞ്ഞു വലി...ഡാ, നിറുത്തെടാ... ഇത് എന്റെ നിക്കറിന്റെ കയറാ... കര്‍ട്ടന്റെ കയര്‍ വലിയെടാ....

തോന്ന്യാസി: സോറി മുതലാളീ..ഇതാ വലിച്ച് കഴിഞ്ഞു ..

രംഗം 11
രചന,ഗാനം: നാസ്
അരങ്ങത്ത്: നീര്, പാമു, കാപ്പു..

(സ്റെറജില്‍ ഒരു കടയുടെ ഉള്‍വശം..വാങ്ങാന്‍ ആളില്ലാതെ പൊടി പിടിച്ചിരിക്കുന്ന വസ്തുക്കള്‍.... സങ്കടത്തോടെ രണ്ടു ചെറുപ്പക്കാര്‍..നീരുവും പാമുവും.. )


നീരു: (സങ്കടത്തോടെ) ഡേയ്, നമ്മള്‍ തിരിച്ച് കൊണ്ടൊട്ടീ പോവേണ്ടി വരോ?

പാമു: ഡേയ്, അറം പറ്റ്ണ വര്‍ത്താനം പറയാതഡേ.. (ആലോചിക്കുന്നു) നമ്മുടെ കാലോം വരുവെടെ... ക്ഷമി..

നീരു: അപ്പോഴേക്കും കാലന്‍ നമ്മളെ കൊണ്ടോവാണ്ടിരുന്നാല്‍ മതി..

(പാമു മണം പിടിക്കുന്നു)

പാമു: എന്തരഡേ ഒരു സ്മെല്?

നീരു: കൊടല് കരിയണ മണമാടെ അത്.. എന്റെ വയറ്റിന്നാ..

(നീരും പാമൂം പരസ്പരം നോക്കുന്നു.. ഒന്നും മിണ്ടാതെ (ക്ഷീണിച്ച്) ടേബിളില്‍ തല വെച്ച് ഉറങ്ങുന്നു..)

(സ്റെറജിന്റെ ഇടത്തെ മൂലയില്‍ നിന്ന്‍ ഒരു സൈക്കിളും ഉന്തി കൊണ്ട് അറബി വേഷം ധരിച്ച ഒരു യുവാവ്..ചൈനാക്കാരെപ്പോലെ മീശ താഴോട്ട് നീട്ടി വളര്‍ത്തിയിരിക്കുന്നു.. മുഖത്തിനിണങ്ങാത്ത കൂളിംഗ് ഗ്ലാസ്സും തനിക്കിണങ്ങാത്ത സൈക്കിളുമായി അയാള്‍ കടയിലേക്ക് വരുന്നു..അയാളെ കണ്ട് ഞെട്ടിയുണരുന്ന പാമുവും നീരുവും..എന്ത് പറയണമെന്നറിയാതെ അയാളുടെ മുഖത്തേക്ക് നോക്കുന്നു..അയാള്‍ സിഗരറ്റിന്റെ ഭാഗത്തേക്ക് കൈ ചൂണ്ടുന്നു..നീരു അപ്പോഴും വാ പൊളിച്ച് നില്‍കുന്നു..


അറബി: (ദേഷ്യത്തോടെ) വാ പൊളിക്കാതടേ..ഒരു സിഗരറ്റെട്..

നീരു: (അത്ഭുതത്തോടെ) ഡാ, പാമൂ, അണ്ണന്‍ മലയാളിയാടാ.. അണ്ണാ..അണ്ണന്റെ പേരെന്താ? വീടെവിടാ അണ്ണാ?

അറബി: (നീരസത്തോടെ) ഡായ്, ചീള് മലയാളീസ്‌..അണ്ണന്‍ നിങ്ങടെ................ മലയാളത്തില്‍ പറയെടാ ചേട്ടാന്ന്...

പാമു: സോറി ചേട്ടാ..(അതിവിനയത്തോടെ) ചേട്ടന്റെ പേരെന്താ?

അറബി: (കൂളിംഗ് ഗ്ലാസ് ഊരി പാമുവിന്റെ കയ്യില്‍ കൊടുത്ത്) കാപ്പിലാന്‍.. ഇഷ്ടമുള്ളവരെന്നെ കാപ്പൂന്ന് വിളിക്കും..


(പെട്ടെന്ന് മുഖഭാവം മാറുന്ന കാപ്പു..ഈര്‍ശ്യതയോടെ നീരുവിന്റെ കോളറില്‍ പിടിക്കുന്നു..)

കാപ്പു: നിനക്കാണോടാ കുളിരിന്റെ അസുഖമുള്ളത്?

(നീരുവും പാമുവും ഒരുമിച്ച് ഞെട്ടുന്നു)

നീരു: അണ്ണാ.. സോറി, ചേട്ടാ, ചെട്ടനിതെങ്ങനെ അറിഞ്ഞു?

കാപ്പു: (നിസ്സാരമെന്ന മട്ടില്‍) ഈ അറബി നാട്ടില്‍ ഒരു ഇല വീണാല്‍ ഞാനറിയും..അപ്പോഴാ അവന്റെ കുളിര്..

പാമു:ചേട്ടാ (അപേക്ഷയോടെ) ഇവിടത്തെ എ.സിയുടെ തണുപ്പ് കാരണം അവന് കുളിര്..

(കാപ്പു ചോദ്യഭാവത്തില്‍ നീരൂനെ നോക്കുന്നു..അതെയെന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്ന നീരു)

കാപ്പു: എന്നാ നീ നാല് മണിക്കൂര്‍ ആ വെയിലത്ത് പോയി നില്‍ക്ക്..അപ്പൊ കുളിര് താനെ പോകും..

നീര്:ചേട്ടാ..ക്ഷമി.. ആ റോസമ്മയെ പ്രേമിച്ച് കുളിര് കേറിപ്പോയതാ..അല്ല ചേട്ടാ ചേട്ടനിതെങ്ങേനെ അറിഞ്ഞു?

(കാപ്പു വീണ്ടും നിസ്സാരനാവുന്നു..സ്റെറജിന്റെ ഇടത്തെ മൂലയില്‍ നിന്നും വലത്തോട്ടും വലത്ത് നിന്ന്‍ ഇടത്തോട്ടും നടക്കുന്നു..ഈ സമയം പാമു ഫ്രിഡ്ജില്‍ നിന്നും ഒരു പെപ്സി എടുത്ത് കാപ്പൂന് നേരെ നീട്ടുന്നു.. കേരളം കണ്ട തമിഴനെ പോലെ കാപ്പു ആര്‍ത്തിയോടെ കുടിക്കുന്നു)



നീരു: (രഹസ്യമായി) പാമൂ, ഡേറ്റ് കഴിഞ്ഞ പെപ്സിയല്ലെടാ അത്?

പാമു: (ഇളിഭ്യതയോടെ) ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ..

(ഒഴിഞ്ഞ ബോട്ടില്‍ കാപ്പു പുറത്തേക്ക് വലിച്ചെറിയുന്നു..രണ്ടു പേര്‍ക്കും അഭിമുഖമായി നില്ക്കുന്നു)

കാപ്പു: മക്കളെ, എനിക്കും ഒരു കുളിരുണ്ടാടെ..ആ കുളിര് പറഞ്ഞാ നിങ്ങടെ കുളിര് ഞാനറിഞ്ഞത്..

(കാപ്പു നാണിക്കുന്നു)

കാപ്പു: എങ്ങനുണ്ടാടെ റോസാമ്മ?

നീരു:(താല്പര്യമില്ലാത്ത മട്ടില്‍) അതെല്ലാം പോയില്ലേ അണ്ണാ..

കാപ്പു: എന്ത് പറ്റിയടെ തെളിച്ചു പറ..

(പാമുവും നീരൂം എല്ലാം കാപ്പിലാനോട് തുറന്ന പറയുന്നു..ഡോ:നാസിന്റെ ഇരട്ട പാഞ്ചാലി പ്രയോഗം വരെ..)

കാപ്പു: വിഷമിക്കാതടെ..അത് മൊത്തമായും വിശ്വസിക്കണ്ട.. ഒരു പെണ്ണിന്റെ ശത്രു ഒരു പെണ് തന്നെയാടെ..നാട്ടിലെ അമ്മായിയമ്മ പോരു കണ്ടിട്ടില്ലേ?

(രണ്ടു പേരും തല കുലുക്കുന്നു)

കാപ്പു മാക്സിയുടെ പോക്കറ്റില്‍ നിന്ന്‍ ഒരു കുപ്പി നാടന്‍ കളെളടുക്കുന്നു..അത്ഭുതത്തോടെ രണ്ടുപേരും അതിലേക്ക് നോക്കുന്നു)

നീരു; അണ്ണാ...(കണ് രണ്ടും പുറത്തേക്ക് തള്ളി) ഇതൊക്കെ ഇവിടെ കിട്ടോ?

കാപ്പു: വളവള പറയാതടെ.. ഇതെല്ലാം ഇവിടെ സൂത്രത്തില്‍ ഒപ്പിക്കണതല്ലേ..

ടേബിളിന്റെ അടിയില്‍ നിന്ന്‍ പാമു മൂന്ന്‍ ഗ്ലാസ് എടുക്കുന്നു... പഴയ ഓര്‍മകള്‍ ഒരു നിമിഷം ആലോചിക്കുന്നു)


കാപ്പു: ഡാ.. ചീള് പയ്യാ..നാടന്‍ കള്ള് കുപ്പിയോടെ കുടിക്കടാ..ഓന്റെ ഒരു ഓന്ഞ ഗ്ലാസ്..

(കാപ്പു ഗ്ലാസ് വലിച്ചെറിയുന്നു..മൂന്ന്‍ പേരും കുപ്പി മാറിമാറി കമിഴ്തുന്നു..)

പാമു: കാപ്പില്സ്, ഒരു പാട്ട് പാട്..കുറെ നാളായി ഒന്ന്‍ ആര്‍മാദിചിട്ട്..

(കാപ്പു തൊണ്ട ശരിയാക്കുന്നു)

കാപ്പു: ഇന്നാ ഏറ്റു പിടിച്ചോ..

കുളിരണ കളളില്‍ കുളിരണ അച്ചാര്‍..
കുളിരണ കളളില്‍ കുളിരണ കുടിയന്‍
കുളിരണ കള്ളില്‍ വിങ്ങുന്ന കുടിയന്‍ ..
കളേള...എന്റെ കുളിരെ....
കുളിരെ..എന്റെ കളേള..

(വെളിച്ചം മങ്ങുന്നു)

....കര്‍ട്ടന്‍ .....


പോസ്റ്റ് ചെയ്തത് നാസ് ല്‍ 8:29 AM 27
കരളേ നീയാണ് കുളിര് - 10


രംഗം: 10
രചന,ഗാനം: നാസ്
അരങ്ങത്ത്: നാസ്, നീരു, പാമു

(അരങ്ങില്‍ ഒരു ആശുപത്രിയുടെ ചുറ്റുവട്ടം.. അങ്ങിങ്ങായി ബഹളങ്ങള്‍ കേള്‍കുന്നു.. മുറ്റത്ത് ആംബുലന്‍സുകള്‍ വന്നും പോയികൊണ്ടുമിരിക്കുന്ന ശബ്ദം..)

(സ്റെറജിലെ ലൈറ്റ് നടുവിലേക്ക്‌ ഫോക്കസ് ചെയ്യുന്നു..അവിടെ ഒരു കസേരയും ടെബിളും..കസേരയില്‍ ഡോ:നാസ് അടുത്ത രോഗിക്കായി കാത്തിരിക്കുന്നു..)

നാസ്: അറ്റന്‍ഡര്‍ ..അടുത്ത രോഗിയെ അകത്തേക്ക് വിട്ടോളൂ..

(ആ നിമിഷം സ്റെറജിന്റെ വലത്തെ മൂലയില്‍ നിന്ന രണ്ട് യുവകോമളന്മാര്‍ മുന്നോട്ട് വരുന്നു..ഒരുവന്‍ മറ്റവനെ താങ്ങിപിടിക്കുന്നു .. സ്റെജിലെ ലൈറ്റ് അവരെ ഫോകസ് ചെയ്യുന്നു..രണ്ടു പേരും ഡോക്ടറുടെ മുന്നിലുള്ള കസേരയില്‍ ഇരിക്കുന്നു..)

നാസ്: എന്ത് പറ്റി? എന്താ നിങ്ങടെ പേര്?

ഒരുവന്‍: ഞാന്‍ പാമു..ഇവന്‍ നീരു..ഞങ്ങള്‍ ഇവിടെ കരാമ സെന്ററില്‍ ജോലി ചെയ്യുന്നു..

നീര്: (ഗദ്ഗദത്തോടെ) കുളിര്..കുളിര് ഡോക്ടര്‍..

നാസ്: (ദേഷ്യവും നാണവും ഒരുമിച്ച്) ഛായ് എന്താണിയാള് പറെണത്?

പാമു:(സങ്കടത്തോടെ) ദേശ്യപ്പെടല്ല ഡോക്ടര്‍.. ഇതാണ് ഇവന്റെ അസുഖം...എപ്പളും കുളിരാ...
നാസ്: എന്ത് പറ്റി നീരൂന്? ഇത്ര കുളിരാന്‍ വല്ല പ്രേമവും ഉണ്ടായിരുന്നോ?

(നീരു നാണത്തോടെ നാസിനെ നോക്കുന്നു)

നാസ്: പറയൂ..ധൈര്യമായി പറഞ്ഞോളൂ..ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത്..

(നീരു വീണ്ടും ചിരിക്കുന്നു ..എല്ലാം നോക്കി നില്‍കുന്ന പാമു)

പാമു: ഞാന്‍ പറയാം ഡോക്ടര്‍.. ഇവനോരുടുക്കത്തെ പ്രേമം.. ഞങ്ങടെ കടേടെ മുമ്പിലുള്ള ഫ്ലാറ്റിലെ ഒരു റോസമ്മയോട്.. (ദേഷ്യത്തോടെ) അവളെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..( പാമു ജയന്‍ സ്റ്റൈലില്‍)..

(ഡോക്ടറുടെ മുഖഭാവം മാറുന്നു..ലോകത്തെ എട്ടാമത്തെ അത്ഭുതം കണ്ട പോലെ സ്തംഭിച്ച് നില്‍കുന്നു)

നാസ്: (തൊണ്ട ശരിയാക്കുന്നു) അപ്പൊ ഇവനാണല്ലേ ആ നീരു..

(നീരുവും പാമുവും ഒരുപോലെ ഞെട്ടുന്നു..ബാക്ക് ഗ്രൌണ്ടില്‍ ചെവി പൊട്ടുമാറുച്ചത്തില്‍ ഞെട്ടിപ്പിക്കുന്ന മ്യൂസിക്ക്..)

നീരു: (ഇപ്പൊ കുളിരോന്നുമില്ലാതെ പേടിച്ച്) ഡോക്ടര്‍ ങ്ങക്ക് ന്നെ അറ്യോ?

നാസ്:(ദേഷ്യം മറച്ചുപിടിച്ച് ചിരിക്കുന്നു..വായ ഒരു ഭാഗത്തേക്ക് കോട്ടിപിടിച്ച്) അറിയോന്നോ? നീരൂനെ കുറിച്ച് റോസമ്മ എപ്പോഴും പറയാറുണ്ട്..ഞാനവളുടെ സഹമുറിയത്തിയല്ലേ..എന്ത് ഇഷ്ടാന്നോ അവള്‍ക്ക് നീരൂനെ..

(നീരുവും പാമുവും വീണ്ടും ഞെട്ടുന്നു..തലേ ദിവസം കടയിലുണ്ടായ കുളിരിനെ പറ്റി ഓര്‍ക്കുന്നു..)

നീരു: ജീവനെന്ന കുളിര് നീയാണ് മോളെ...
സ്നേഹമെന്നെ കുളിര് നീയാണ് മുത്തെ..
എന്റെ ജീവനേക്കാള്‍ ജീവനാണ് നീ..
ഇനിയൊരിക്കലും പിരിയില്ല നാം..
മുത്തെ..എന്റെ സ്വത്തെ......
എന്റെ ഹൃദയത്തിന്റെ അനാധിയാണ് നീ..
എന്റെ മോഹത്തിന്റെ കുളിരാണ് നീ.....
ഞാന്‍.... കുളിര്..........നീ ............
നീ..............കുളിര്.......ഞാന്‍.........
എന്ത് നല്ല ജീവിതം..എത്ര മനോഹരം..

(പാമുവിന്റെ മുഖത്ത് ദേഷ്യം..പാമു നീരുവിന്റെ കാലില്‍ തട്ടുന്നു..എന്തോ ഓര്‍ത്തിട്ടെന്ന പോലെ നീരു പെട്ടെന്ന് പാട്ടു നിര്‍ത്തുന്നു..)

നീരു:സോറി ഡോക്ടര്‍..ഞാന്‍.... (നാണത്തോടെ) ഞാന്‍ എന്റെ റോസിനെ ഓര്‍ത്തു പോയി...

(നീരൂനു വീണ്ടും കുളിരുന്നു..നാസ് നീരൂനെ പരിശോധിക്കുന്നു..നാസ് സ്റെതസ്കൊപ്പ് എടുത്ത് നീരുവിന്റെ നെഞ്ചില്‍ വെക്കുന്നു..)

നാസ്: (പെട്ടെന്ന് ഷോകേറ്റത് പോലെ) ഹാവൂ..എന്തൊരു കുളിര്..ഈ നീരൂന്റെ കുളിര് സ്റെത്ത് വഴി എന്റെ ചെവി വരെ എത്തുന്നു.. ഹൂ... ഹൂ...

(നാസ് എങ്ങോട്ടെന്നില്ലാതെ നോക്കുന്നു..ഒന്നും മനസ്സിലാവാത്തത് പോലെ..)

നാസ്: (ആത്മഗതം) ഈ കുളിരനെ എങ്ങനെ ചികിത്സിക്കും?

(നാസ് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. വാ പൊളിച്ച് നീരുവും പാമുവും..)

നീരു: ഡോക്ടറെ ഇതു ബല്യ അസുഖാണോ?

(നീരു കരയുന്നു..എന്ത് പറയണമെന്നറിയാതെ നാസ് പിന്നെയും ഉലാത്തുന്നു.. എന്തോ തലക്കകത്ത് മിന്നിയത് പോലെ, പെട്ടെന്ന് കസേരയില്‍ വന്നിരിക്കുന്നു..)

നാസ്: (കാര്യ ഗൌരവത്തോടെ) നീരൂ ഞാന്‍ പറെണത് ശ്രദ്ധിച്ച് കേള്‍കണം.. നീരൂന്റെ അവസ്ഥ എനിക്ക് മനസ്സിലായി.. പക്ഷെ ...

(വീണ്ടും മൌനം)

നീരു: ഡോക്ടര്‍.. (കരയുന്നു) എന്താണേലും പറയൂ ഡോക്ടര്‍.. എനിക്ക് മെനിജോസ്പൈനോറെറ്റിനാല്‍ ഹൈപ്പര്‍എന്തൂസിയാസ്റ്റിക് ഡിസീസാണോ ഡോക്ടര്‍..

നാസ്: (നീരൂനെ ആശ്വസിപ്പിക്കുന്നു) അത്രയോന്നുല്ല..ഞാന്‍ പറയുമ്പോ സങ്കടം തോന്നരുത്.. നീരൂന്റെ റോസമ്മ ഒരേ സമയം പത്ത് പേരെ പ്രേമിക്കുന്ന ഇരട്ട പാഞ്ചാലിയാണ് ..

(നാസ് ഒളികണിട്ട് നീരൂനെ നോക്കുന്നു.. ഒന്നും മനസ്സിലാവാതെ പാമു വാ പൊളിച്ച് നില്‍കുന്നു)

നീരു: ഡോക്ടര്‍..(നിസ്സഹായതയോടെ)...

(ഈ സമയം നാസ് നീരൂനെ വീണ്ടും പരിശോധിക്കുന്നു.. മുന്നേ കണ്ട കുളിര് അസ്തമിച്ചിരിക്കുന്നു.. നീരു നന്നായി വിയര്‍കുന്നു..പേടിച്ച് വിയര്‍കുന്നു..)

പാമു: ഡോക്ടര്‍.. അവന്റെ ജീവിതത്തിന്റെ.. (കരയുന്നു) കുളിര് പോയി ഡോക്ടര്‍..

(പാമു നീരൂനെ ചേര്‍ത്ത് പിടിച്ച് പുറത്തേക്ക് പോകുന്നു.. നടന്നു പോകുന്ന അവരുടെ മേലെ ലൈറ്റ് ഫോക്കസ് ചെയ്യുന്നു..)

പെട്ടെന്ന് നാസിന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു..

നെഞ്ഞിനുള്ളില്‍ കുളിരാണ്...
കണ്ണിനുള്ളില്‍ കുളിരാണ്...
മനസ്സ് മുഴുവന്‍ കുളിരാണ്..
ഡോക്ടറെ...നാസേ.....

നാസ് മൊബൈലിന്റെ ഡിസ്പ്ലെയില്‍ നോക്കുന്നു.. നാണത്തോടെ ആ നാമം ഉരുവിടുന്നു...

കാ....പ്പി......ലാ.......ന്‍........

(ലൈറ്റ് മങ്ങുന്നു)

(കര്‍ട്ടന്‍ )