Friday, July 3, 2009

ഒരു മഴവില്‍ കിനാവ്‌ പോലെ അവള്‍

പ്രിയപ്പെട്ട നാട്ടുകാരെ, നാടക സ്നേഹികളെ,കാപ്പിലാന്‍ നാടക സമിതിയുടെ ഈ വര്‍ഷത്തെ ആദ്യ നാടകം ഇതാ നിങ്ങള്‍ക്കായി ഈ വാഴക്കോട് ഗ്രാമത്തില്‍ അവതരിപ്പിക്കുന്നു..നാടകം ആരംഭിക്കുന്നു..

ഒരു മഴവില്‍ കിനാവ്‌ പോലെ അവള്‍; സൂറ ജനിച്ചവരോ മരിച്ചവരോ ജനിക്കാനിരിക്കുന്നവരോ മരിക്കാനിരിക്കുന്നവരോ ആയ ആരുമായും ഈ കഥക്ക് സാമ്യമുണ്ടാവാം...അത് തികച്ചും യാദ്രിശ്ചികമല്ല..മനപ്പൂര്‍വം തന്നെയാണ്..

നാടകം തുടങ്ങട്ടെ.........

...........................................ട്രണീം............................

രംഗം 1
അരങ്ങത്ത്: സൂത്രന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട്

(വാഴക്കൊടന്റെ വീടിനു മുന്നിലോരുക്കിയ സ്റ്റേജ്..സ്റ്റേജില്‍ അരണ്ട വെളിച്ചം..ദു:ഖാര്‍ദ്രമായ സംഗീതം..ഒരു മൂലയില്‍ നിന്ന് നേര്‍ത്ത ഏങ്ങല്..വെളിച്ചം അങ്ങോട്ട ഫോക്കസ്‌ ചെയ്യുമ്പോള്‍, കാല്‍മുട്ടില്‍ തല താഴ്ത്തി ഇരിക്കുന്ന സൂത്രന്‍..കലങ്ങിയ കണ്ണുകള്‍..അവിടേക്ക്‌ പതിയെ നടന്നു വരുന്ന വെട്ടിക്കാട്ട്..വെട്ടിക്കാട്ട് സൂത്രന്റെ അരികിലിരിക്കുന്നു...)

സൂത്രന്‍: എന്‍റെ വെട്ടിക്കാട്ട് ചേട്ടാ..എല്ലാം പോയി..എന്‍റെ സൂറ...

വെട്ടിക്കാട്ട്: സൂത്രാ കരയാതെ മോനെ..കരയാതെ..(കണ്ണീര്‍ തുടച്ചു കൊണ്ട്) ഇതാണ് ജീവിതം...

സൂത്രന്‍: വെട്ടിക്കാട്ട് ചേട്ടാ, എന്നാലും ആ വാഴ എന്നോട്‌ ഈ ചതി ചെയ്തല്ലോ..നമ്മള് രണ്ടാളും കൂടി എന്തോരം കഷ്ടപ്പെട്ട്..തെരഞ്ഞെടുപ്പില്‍ വൊട്ട് തേടി ഈ ദോഹാ മണലാരണ്യത്തില്‍ നമ്മള്‍ രണ്ടാളും കൂടി അലഞ്ഞു നടന്നതല്ലേ.......കുബ്ബൂസും പച്ച വെള്ളവും കുടിച്ച്..

(വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ സൂത്രന്‍ ഏങ്ങലടിച്ചു കരയുന്നു..ആശ്വാസ വാക്കുകള്‍ കിട്ടാതെ വെട്ടിക്കാടന്‍ ദൂരേക്ക്‌ അന്തം വിട്ട് നോക്കി നില്കുന്നു)

വെട്ടിക്കാട്ട്: മോനെ, സൂത്രാ നീ അവളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?

സൂത്രന്‍: വെട്ടിക്കാടാ ഇനിയും നിങ്ങളെന്നോട് ഇത് പോലോത്ത ചോദ്യം ചോദിക്കരുത്‌..എന്‍റെ സ്നേഹം അത് ആത്മാര്തമാണ്..ഉരകല്ലില്‍ ഇട്ട് ഉരച്ചാലും അതിന്‍റെ മാറ്റ് കൂടുകയേയുള്ളൂ.. പത്തരമാറ്റ് ശുദ്ധം..

(സൂത്രന്റെ കണ്ണിലെ തിളക്കം കണ്ട്, ആ പ്രതീക്ഷ കണ്ട് വെട്ടിക്കാട്ട് ഭയ ചകിതനാകുന്നു..

വെട്ടിക്കാട്ട്: (ഗദ് ഗദത്തോടെ) മോനെ സൂത്രു‌, എനിക്കൊരു മോളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിനക്ക് കെട്ടിച്ച് തന്നേനെ..നീ നല്ലവനാ..സ്നേഹിച്ച പെണ്ണിനെ പോന്നു പോലെ നോക്കും നീ..അതാണ്‌ സ്നേഹം...

(സൂത്രന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്ക്‌ നോക്കുന്നു..ആ കണ്ണുകള്‍ ആരെയോ തേടുന്നത് പോലെ..പെട്ടെന്ന് സൂത്രന്റെ തോളില്‍ ഒരു കൈ പതിക്കുന്നു..)

സൂത്രന്‍: എന്ടുമാ... (ഞെട്ടലോടെ) ആരാ ? എന്താ?

(ഇത് കണ്ട വെട്ടിക്കാടും ഞെട്ടുന്നു)

വെട്ടിക്കാട്ട്: (ഭയം പുറത്ത്‌ കാണിക്കാതെ) മോനെ, ഇത് ഞാനാടാ....

സൂത്രന്‍: നിങ്ങ ഞമ്മളെ പേടിപ്പിച്ചു കളഞ്ഞല്ലോ പഹയാ...

വെട്ടിക്കാട്ട്: (തെല്ലു ജാള്യതയോടെ) സൂത്രാ നീ എങ്ങനേ ആ സൂറാനെ വളച്ച്.. എവടന്നാ നിങ്ങള്‍ ആദ്യം കണ്ടത്‌?

(സൂത്രന്‍ തിരിഞ്ഞ നടക്കുന്നു..ഒരു നൂറായിരം ഭാവങ്ങള്‍ മുഖത്ത്‌ പ്രതിഫലിക്കുന്നു.. ലൈറ്റ്‌ ആ മുഖത്തെക്ക്‌ ഫോക്കസ്‌ ചെയ്യുന്നു..)

സൂത്രന്‍: വെട്ടിക്കാടാ അതൊരു കഥയാണ്..നീണ്ട പതിനാലു വര്‍ഷം..പതിനാലു വര്‍ഷം ഞങ്ങള്‍ പ്രേമിച്ചു..

(നേര്‍ത്ത സംഗീതം പതി‌െ മുഴങ്ങുന്നു)

സൂത്രന്‍: ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സൂറാനെ കാണുന്നത്..

വെട്ടിക്കാട്ട്; എപ്പോ? എവിടെ വെച്ച്?

സൂത്രന്‍: (നീരസത്തോടെ) റോമാന്റുമ്പോ ഇടയില്‍ കയറാതെ..ഞാനെല്ലാം പറയാം...

(സൂത്രന്‍ നാല് ചാല് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..ആകാംക്ഷയോടെ വെട്ടിക്കാട്ട്..പ്രതീക്ഷയോടെ കാണികള്‍..പതിയെ നടന്നു വന്നു കസേരയില്‍ വെട്ടിക്കാടിനു അഭിമുഖമായി ഇരിക്കുന്നു)

സൂത്രന്‍: ഞാന്‍ ഒത്തു പള്ളീല്‍ രണ്ടാം ക്ലാസ്സില്‍ പടിക്കുമ്പോഴാ സൂറ അവിടെ വന്നത്...ഒന്നാം ക്ലാസ്സില്‍ ചേരാന്‍..ഓള്‍ടെ ബാപ്പ കാപ്പുവും ഉമ്മ കുഞ്ഞീവിയും കൂടെ ഉണ്ടായിരുന്നു..തുള്ളിക്കളിച്ച് സദാ ചിരിക്കുന്ന ആ ചിരിക്കുടുക്ക അന്ന് മുതലേ എന്‍റെ മനസ്സില്‍ ഉടക്കിപ്പോയി..
(സൂത്രന്‍ വീണ്ടും കസേരയില്‍ നിന്നെഴുന്നേറ്റ് പുറത്തെക്ക്‌ നോക്കുന്നു..വെട്ടിക്കാട്ട് കഥ കേള്‍ക്കാനുള്ള പ്രതീക്ഷയോടെ സൂത്രന്റെ പുറകില്‍ ശല്യം ചെയ്യാതെ കാത്തു നില്‍ക്കുന്നു.. )

സൂത്രന്‍: (ചിരിക്കുന്നു) വെട്ടിക്കാടാ....

വെട്ടിക്കാടന്‍: ഓ........

സൂത്രന്‍: നിനക്കറിയോ ഞാനാദ്യമായി എന്നാണവളോട് സംസാരിച്ചതെന്ന്.. ഞാന്‍ ഒത്തു പള്ളീല്‍ ഒരു കള്ളനായിരുന്നു...ഒത്തു പള്ളി രാവിലെ ഏഴു മണിക്ക്‌ തുടങ്ങും..അത് കഴിഞ്ഞ സ്കൂളില്‍ പോകണം..അപ്പൊ പത്ത്‌ മണിക്ക്‌ കഴിക്കാനായി കുട്യോളൊക്കെ ഭക്ഷണം കൊണ്ട് വരും..

വെട്ടിക്കാട്ട്: എന്നിറ്റ്?

സൂത്രന്‍: ആ ഭക്ഷണം കട്ടെടുക്കലായിരുന്നു എന്‍റെ പണി..അങ്ങനെ ഒരു ദിവസം പാത്രം തുറന്നപ്പോ പുട്ടും കടലയും..അത് എന്‍റെ വീക്ക്നെസ്സാ....ഞാന്‍ പിന്നെയും പിന്നെയും ആ പാത്രം തേടിപ്പിടിച്ച് അടിച്ചെടുത്തു..

വെട്ടിക്കാട്ട്: എന്നിട്ട് നിനക്കവിടന്നു അടിയൊന്നും കിട്ടീല്ലേ?

സൂത്രന്‍: പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നല്ലേ.. എന്നെയും അത് പോലെ പിടിച്ചു..അപ്പോഴാ ഞാനറിയണെ, ആ പാത്രം എന്‍റെ സൂറയുടെത് ആയിരുന്നെന്നു...

വെട്ടിക്കാട്ട്: എന്നിട്ട ഒളൊന്നും പറഞ്ഞില്ലേ?

സൂത്രന്‍: അതാണ്‌ രസം..അവളെന്തു പറയാന്‍....പാവം...ഓള്ക്കറിയായിരുന്നു എന്റെ പോരെലെ പട്ടിണി...അന്ന് മുതല്‍ അവള്‍ എനിക്കും കൂടി കൊണ്ട് വന്നു പുട്ടും കടലയും...

(പെട്ടെന്ന് സൂത്രന്റെ മൊബൈല്‍ റിംഗ് ചെയ്തു...അതിലെ ഡിസ്പ്ലേ കണ്ട് ഞെട്ടുന്ന സൂത്രന്‍....)

(ലൈറ്റ്‌ മങ്ങുന്നു)

കര്‍ട്ടന്‍ .....

(തുടരും)

21 comments:

 1. അല്ലാ...
  എന്താ ഉദ്ദേശം..?
  (ഹ ഹ ഹ)

  ReplyDelete
 2. മോളെ നാസേ........ പഴയ വീഞ്ഞ് പുതിയ കുപ്പിയലക്കല്ലേ ?

  ReplyDelete
 3. ബെസ്റ്റ് കോമ്പ്ലിമെന്റ്സ് ഫ്രം
  ജെ പി തൃശ്ശിവപേരൂര്‍

  please visit
  http://trichurblogclub.blogspot.com/

  ReplyDelete
 4. കര്‍ട്ടന്‍ വീണ്ടും ഉയരുന്നതെന്ന്‍..?

  ReplyDelete
 5. നന്നായിട്ടുണ്ട്.

  ReplyDelete
 6. Naadakathinu munpu ee panchayathile ella lightum off cheythu njangalodu sahakarikkanam enna announcement koodi cherkkunnu

  ReplyDelete
 7. ബാ..ഗ്രൌണ്ട് മൂസിക്കില്ലേ ??? :-)

  ReplyDelete
 8. Karttanuyaratte... Nadakam Thudaratte...!!

  Manoharam ketto... Ashamsakal...!!!

  ReplyDelete
 9. ഡോക്ടര്‍മാരുടെ പ്രാക്ടീസ് തന്നെ ഒരു നാടകമാണ്. അത് തന്നെ ezhuthiyaal mathiyallo......

  shaisma.blogspot.com

  ReplyDelete
 10. സ്റ്റൈല് കൊള്ളാം , നല്ല ഒഴുക്കുമുണ്ട് . പക്ഷെ ആര്‍ക്കിട്ടൊക്കെ ആണ് താങ്ങുന്നതെന്ന് മനസ്സിലാവുന്നില്ല . കമന്റ്‌ വായിച്ചപ്പോള്‍ മനസിലായി

  ReplyDelete
 11. കൊള്ളാം നാസ്.
  മണവാട്ടിയുടെ ആശംസകള്‍

  പ്രവാസിയുടെ മണവാട്ടി

  ReplyDelete
 12. ലൈറ്റ്‌ മങ്ങുന്നു......
  കര്‍ട്ടന്‍ .....
  തുടരും......
  (തുടരട്ടെ... ലൈറ്റ് മങ്ങാതെ, കര്‍ട്ടന്‍ താഴാതെ...)

  ReplyDelete
 13. കൊള്ളാം..,,അടുത്ത ലക്കം ഉടനെ ഇങ്ങു പോരട്ടെ.. :)

  ReplyDelete
 14. നാടകം കളിക്ക്വാനല്ലേ...?

  ReplyDelete
 15. പുതിയ പോസ്റ്റ്‌ ഒന്നും ഇല്ലേ ?

  ReplyDelete
 16. കർട്ടൻ ഇനി ഉയരുമോ...? അതൊ ആരെങ്കിലും ഫ്യൂസ് ഊരിയോ?:)

  കർട്ടൻ ഉയരട്ടെ>.

  ReplyDelete