Friday, July 3, 2009

രംഗം 11

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു..


പ്രിയ കലാ സ്നേഹികളെ, കാപ്പിലാന്‍ നാടക സമിതിയുടെ ഈ വര്‍ഷത്തെ പുതിയ നാടകം കരളേ നീയാണ് കുളിര് അടുത്ത രംഗം ഏതാനും നിമിഷങ്ങള്‍ക്കകം സ്റെറജില്‍ അരങ്ങേറുന്നു...

സുഹൃത്തുക്കളെ, ആര്‍ക്കെങ്കിലും മൂത്രമൊഴിക്കാനുണ്ടെങ്കില്‍ ഒഴിച്ചിട്ടു വരാം.. കുടിയന്മാര്‍ക്ക് കാപ്പിലാന്റെ സ്വന്തം ഷാപ്പ് ഈ സ്റെറജിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ഉണ്ടക്കണുള്ള ചേട്ടന്മാരുടെ ശ്രദ്ധക്ക്, അടുത്തിരിക്കുന്ന സ്ത്രീകളെ ചുഴിഞ്ഞു നോക്കരുത്..

ഈ ഇടവേളയില്‍ നാടക നടി നാസ് രചിച്ച് പാമുവും നീരുവും റോസമ്മയും ഒരുമിച്ച് പാടുന്ന ഒരു മദ്യ സോറി പാട്ട് ..

തിത്തിത്താരാ തിത്തി ത്തൈ തിത്തൈ ധക തൈ തൈ തോം..
കാപ്പിലാന്‍ മോതലാളീടെ..
തിത്തൈ ധക തൈ തൈ തോം..
നാടക സമിതിയില്‍ ആടും ഞങ്ങള്‍..
തിത്തൈ ധക തൈ തൈ തോം...
പാമു നീരു ഏറനാടന്‍ പിന്നെ നാസും റോസാമ്മയും..
തിത്തൈ ധക തൈ തൈ തോം..
ഞങ്ങളെ മൊതലാളി സുന്ദരനാണെ..
തിത്തൈ ധക തൈ തൈ തോം..
മുതലാളിനെ കുറ്റം പറയണ ഗീതെച്ചിനെ..
തിത്തൈ ധക തൈ തൈ തോം..
ഞങ്ങള്‍ നിങ്ങളെ പിന്നെ കണ്ടോളാം..
തിത്തൈ ധക തൈ തൈ തോം..
കര്‍ട്ടന്‍ വലിക്ക്ണ തോന്ന്യാസി.. മുന്നിലിരിക്കണ നാട്ടാരേ..
തിത്തിത്താരാ തിത്തി ത്തൈ തിത്തൈ ധക തൈ തൈ തോം..

സുഹൃത്തുക്കളെ, ഈ മുദ്രാവാക്യം എല്ലാവരും മുഷ്ടി ചുരുട്ടി വിളിക്കൂ.. നമ്മുടെ നാടകത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കൂ..

കാപ്പിലാന്‍ മുതലാളി കീ ജയ്..
കാപ്പിലാന്‍ മുതലാളി കീ ജയ്..
ധീരാ വീരാ മുതലാളി..
ധീരതയോടെ നയിച്ചോളൂ..
പത്തല്ല പതിനായിരമല്ല..
അന്ഞെട്ടണ്ണം പിന്നാലെ..

ഒരു അറിയിപ്പ് കൂടി..ഈ ഇടവേളയില്‍ ഡോ:നാസ് രോഗികളെ പരിശോധിക്കുന്നു.. രോഗികള്‍ സ്റെറജിനു പുറകിലേക്ക് വരിക..

അടുത്ത ബെല്ലോടു കൂടി നാടകം തുടരുന്നു..

....ട്രണീംംംംംംംംംംംംംംംംംംം......

തോന്ന്യാസി: മുതലാളി, കര്‍ട്ടന്റെ കയര്‍ വലിക്കട്ടെ..

കാപ്പിലാന്‍: വലിയടാ.. ആഞ്ഞു വലി...ഡാ, നിറുത്തെടാ... ഇത് എന്റെ നിക്കറിന്റെ കയറാ... കര്‍ട്ടന്റെ കയര്‍ വലിയെടാ....

തോന്ന്യാസി: സോറി മുതലാളീ..ഇതാ വലിച്ച് കഴിഞ്ഞു ..

രംഗം 11
രചന,ഗാനം: നാസ്
അരങ്ങത്ത്: നീര്, പാമു, കാപ്പു..

(സ്റെറജില്‍ ഒരു കടയുടെ ഉള്‍വശം..വാങ്ങാന്‍ ആളില്ലാതെ പൊടി പിടിച്ചിരിക്കുന്ന വസ്തുക്കള്‍.... സങ്കടത്തോടെ രണ്ടു ചെറുപ്പക്കാര്‍..നീരുവും പാമുവും.. )


നീരു: (സങ്കടത്തോടെ) ഡേയ്, നമ്മള്‍ തിരിച്ച് കൊണ്ടൊട്ടീ പോവേണ്ടി വരോ?

പാമു: ഡേയ്, അറം പറ്റ്ണ വര്‍ത്താനം പറയാതഡേ.. (ആലോചിക്കുന്നു) നമ്മുടെ കാലോം വരുവെടെ... ക്ഷമി..

നീരു: അപ്പോഴേക്കും കാലന്‍ നമ്മളെ കൊണ്ടോവാണ്ടിരുന്നാല്‍ മതി..

(പാമു മണം പിടിക്കുന്നു)

പാമു: എന്തരഡേ ഒരു സ്മെല്?

നീരു: കൊടല് കരിയണ മണമാടെ അത്.. എന്റെ വയറ്റിന്നാ..

(നീരും പാമൂം പരസ്പരം നോക്കുന്നു.. ഒന്നും മിണ്ടാതെ (ക്ഷീണിച്ച്) ടേബിളില്‍ തല വെച്ച് ഉറങ്ങുന്നു..)

(സ്റെറജിന്റെ ഇടത്തെ മൂലയില്‍ നിന്ന്‍ ഒരു സൈക്കിളും ഉന്തി കൊണ്ട് അറബി വേഷം ധരിച്ച ഒരു യുവാവ്..ചൈനാക്കാരെപ്പോലെ മീശ താഴോട്ട് നീട്ടി വളര്‍ത്തിയിരിക്കുന്നു.. മുഖത്തിനിണങ്ങാത്ത കൂളിംഗ് ഗ്ലാസ്സും തനിക്കിണങ്ങാത്ത സൈക്കിളുമായി അയാള്‍ കടയിലേക്ക് വരുന്നു..അയാളെ കണ്ട് ഞെട്ടിയുണരുന്ന പാമുവും നീരുവും..എന്ത് പറയണമെന്നറിയാതെ അയാളുടെ മുഖത്തേക്ക് നോക്കുന്നു..അയാള്‍ സിഗരറ്റിന്റെ ഭാഗത്തേക്ക് കൈ ചൂണ്ടുന്നു..നീരു അപ്പോഴും വാ പൊളിച്ച് നില്‍കുന്നു..


അറബി: (ദേഷ്യത്തോടെ) വാ പൊളിക്കാതടേ..ഒരു സിഗരറ്റെട്..

നീരു: (അത്ഭുതത്തോടെ) ഡാ, പാമൂ, അണ്ണന്‍ മലയാളിയാടാ.. അണ്ണാ..അണ്ണന്റെ പേരെന്താ? വീടെവിടാ അണ്ണാ?

അറബി: (നീരസത്തോടെ) ഡായ്, ചീള് മലയാളീസ്‌..അണ്ണന്‍ നിങ്ങടെ................ മലയാളത്തില്‍ പറയെടാ ചേട്ടാന്ന്...

പാമു: സോറി ചേട്ടാ..(അതിവിനയത്തോടെ) ചേട്ടന്റെ പേരെന്താ?

അറബി: (കൂളിംഗ് ഗ്ലാസ് ഊരി പാമുവിന്റെ കയ്യില്‍ കൊടുത്ത്) കാപ്പിലാന്‍.. ഇഷ്ടമുള്ളവരെന്നെ കാപ്പൂന്ന് വിളിക്കും..


(പെട്ടെന്ന് മുഖഭാവം മാറുന്ന കാപ്പു..ഈര്‍ശ്യതയോടെ നീരുവിന്റെ കോളറില്‍ പിടിക്കുന്നു..)

കാപ്പു: നിനക്കാണോടാ കുളിരിന്റെ അസുഖമുള്ളത്?

(നീരുവും പാമുവും ഒരുമിച്ച് ഞെട്ടുന്നു)

നീരു: അണ്ണാ.. സോറി, ചേട്ടാ, ചെട്ടനിതെങ്ങനെ അറിഞ്ഞു?

കാപ്പു: (നിസ്സാരമെന്ന മട്ടില്‍) ഈ അറബി നാട്ടില്‍ ഒരു ഇല വീണാല്‍ ഞാനറിയും..അപ്പോഴാ അവന്റെ കുളിര്..

പാമു:ചേട്ടാ (അപേക്ഷയോടെ) ഇവിടത്തെ എ.സിയുടെ തണുപ്പ് കാരണം അവന് കുളിര്..

(കാപ്പു ചോദ്യഭാവത്തില്‍ നീരൂനെ നോക്കുന്നു..അതെയെന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്ന നീരു)

കാപ്പു: എന്നാ നീ നാല് മണിക്കൂര്‍ ആ വെയിലത്ത് പോയി നില്‍ക്ക്..അപ്പൊ കുളിര് താനെ പോകും..

നീര്:ചേട്ടാ..ക്ഷമി.. ആ റോസമ്മയെ പ്രേമിച്ച് കുളിര് കേറിപ്പോയതാ..അല്ല ചേട്ടാ ചേട്ടനിതെങ്ങേനെ അറിഞ്ഞു?

(കാപ്പു വീണ്ടും നിസ്സാരനാവുന്നു..സ്റെറജിന്റെ ഇടത്തെ മൂലയില്‍ നിന്നും വലത്തോട്ടും വലത്ത് നിന്ന്‍ ഇടത്തോട്ടും നടക്കുന്നു..ഈ സമയം പാമു ഫ്രിഡ്ജില്‍ നിന്നും ഒരു പെപ്സി എടുത്ത് കാപ്പൂന് നേരെ നീട്ടുന്നു.. കേരളം കണ്ട തമിഴനെ പോലെ കാപ്പു ആര്‍ത്തിയോടെ കുടിക്കുന്നു)



നീരു: (രഹസ്യമായി) പാമൂ, ഡേറ്റ് കഴിഞ്ഞ പെപ്സിയല്ലെടാ അത്?

പാമു: (ഇളിഭ്യതയോടെ) ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ..

(ഒഴിഞ്ഞ ബോട്ടില്‍ കാപ്പു പുറത്തേക്ക് വലിച്ചെറിയുന്നു..രണ്ടു പേര്‍ക്കും അഭിമുഖമായി നില്ക്കുന്നു)

കാപ്പു: മക്കളെ, എനിക്കും ഒരു കുളിരുണ്ടാടെ..ആ കുളിര് പറഞ്ഞാ നിങ്ങടെ കുളിര് ഞാനറിഞ്ഞത്..

(കാപ്പു നാണിക്കുന്നു)

കാപ്പു: എങ്ങനുണ്ടാടെ റോസാമ്മ?

നീരു:(താല്പര്യമില്ലാത്ത മട്ടില്‍) അതെല്ലാം പോയില്ലേ അണ്ണാ..

കാപ്പു: എന്ത് പറ്റിയടെ തെളിച്ചു പറ..

(പാമുവും നീരൂം എല്ലാം കാപ്പിലാനോട് തുറന്ന പറയുന്നു..ഡോ:നാസിന്റെ ഇരട്ട പാഞ്ചാലി പ്രയോഗം വരെ..)

കാപ്പു: വിഷമിക്കാതടെ..അത് മൊത്തമായും വിശ്വസിക്കണ്ട.. ഒരു പെണ്ണിന്റെ ശത്രു ഒരു പെണ് തന്നെയാടെ..നാട്ടിലെ അമ്മായിയമ്മ പോരു കണ്ടിട്ടില്ലേ?

(രണ്ടു പേരും തല കുലുക്കുന്നു)

കാപ്പു മാക്സിയുടെ പോക്കറ്റില്‍ നിന്ന്‍ ഒരു കുപ്പി നാടന്‍ കളെളടുക്കുന്നു..അത്ഭുതത്തോടെ രണ്ടുപേരും അതിലേക്ക് നോക്കുന്നു)

നീരു; അണ്ണാ...(കണ് രണ്ടും പുറത്തേക്ക് തള്ളി) ഇതൊക്കെ ഇവിടെ കിട്ടോ?

കാപ്പു: വളവള പറയാതടെ.. ഇതെല്ലാം ഇവിടെ സൂത്രത്തില്‍ ഒപ്പിക്കണതല്ലേ..

ടേബിളിന്റെ അടിയില്‍ നിന്ന്‍ പാമു മൂന്ന്‍ ഗ്ലാസ് എടുക്കുന്നു... പഴയ ഓര്‍മകള്‍ ഒരു നിമിഷം ആലോചിക്കുന്നു)


കാപ്പു: ഡാ.. ചീള് പയ്യാ..നാടന്‍ കള്ള് കുപ്പിയോടെ കുടിക്കടാ..ഓന്റെ ഒരു ഓന്ഞ ഗ്ലാസ്..

(കാപ്പു ഗ്ലാസ് വലിച്ചെറിയുന്നു..മൂന്ന്‍ പേരും കുപ്പി മാറിമാറി കമിഴ്തുന്നു..)

പാമു: കാപ്പില്സ്, ഒരു പാട്ട് പാട്..കുറെ നാളായി ഒന്ന്‍ ആര്‍മാദിചിട്ട്..

(കാപ്പു തൊണ്ട ശരിയാക്കുന്നു)

കാപ്പു: ഇന്നാ ഏറ്റു പിടിച്ചോ..

കുളിരണ കളളില്‍ കുളിരണ അച്ചാര്‍..
കുളിരണ കളളില്‍ കുളിരണ കുടിയന്‍
കുളിരണ കള്ളില്‍ വിങ്ങുന്ന കുടിയന്‍ ..
കളേള...എന്റെ കുളിരെ....
കുളിരെ..എന്റെ കളേള..

(വെളിച്ചം മങ്ങുന്നു)

....കര്‍ട്ടന്‍ .....


പോസ്റ്റ് ചെയ്തത് നാസ് ല്‍ 8:29 AM 27

No comments:

Post a Comment