Friday, July 3, 2009

കരളേ നീയാണ് കുളിര് - 10


രംഗം: 10
രചന,ഗാനം: നാസ്
അരങ്ങത്ത്: നാസ്, നീരു, പാമു

(അരങ്ങില്‍ ഒരു ആശുപത്രിയുടെ ചുറ്റുവട്ടം.. അങ്ങിങ്ങായി ബഹളങ്ങള്‍ കേള്‍കുന്നു.. മുറ്റത്ത് ആംബുലന്‍സുകള്‍ വന്നും പോയികൊണ്ടുമിരിക്കുന്ന ശബ്ദം..)

(സ്റെറജിലെ ലൈറ്റ് നടുവിലേക്ക്‌ ഫോക്കസ് ചെയ്യുന്നു..അവിടെ ഒരു കസേരയും ടെബിളും..കസേരയില്‍ ഡോ:നാസ് അടുത്ത രോഗിക്കായി കാത്തിരിക്കുന്നു..)

നാസ്: അറ്റന്‍ഡര്‍ ..അടുത്ത രോഗിയെ അകത്തേക്ക് വിട്ടോളൂ..

(ആ നിമിഷം സ്റെറജിന്റെ വലത്തെ മൂലയില്‍ നിന്ന രണ്ട് യുവകോമളന്മാര്‍ മുന്നോട്ട് വരുന്നു..ഒരുവന്‍ മറ്റവനെ താങ്ങിപിടിക്കുന്നു .. സ്റെജിലെ ലൈറ്റ് അവരെ ഫോകസ് ചെയ്യുന്നു..രണ്ടു പേരും ഡോക്ടറുടെ മുന്നിലുള്ള കസേരയില്‍ ഇരിക്കുന്നു..)

നാസ്: എന്ത് പറ്റി? എന്താ നിങ്ങടെ പേര്?

ഒരുവന്‍: ഞാന്‍ പാമു..ഇവന്‍ നീരു..ഞങ്ങള്‍ ഇവിടെ കരാമ സെന്ററില്‍ ജോലി ചെയ്യുന്നു..

നീര്: (ഗദ്ഗദത്തോടെ) കുളിര്..കുളിര് ഡോക്ടര്‍..

നാസ്: (ദേഷ്യവും നാണവും ഒരുമിച്ച്) ഛായ് എന്താണിയാള് പറെണത്?

പാമു:(സങ്കടത്തോടെ) ദേശ്യപ്പെടല്ല ഡോക്ടര്‍.. ഇതാണ് ഇവന്റെ അസുഖം...എപ്പളും കുളിരാ...
നാസ്: എന്ത് പറ്റി നീരൂന്? ഇത്ര കുളിരാന്‍ വല്ല പ്രേമവും ഉണ്ടായിരുന്നോ?

(നീരു നാണത്തോടെ നാസിനെ നോക്കുന്നു)

നാസ്: പറയൂ..ധൈര്യമായി പറഞ്ഞോളൂ..ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത്..

(നീരു വീണ്ടും ചിരിക്കുന്നു ..എല്ലാം നോക്കി നില്‍കുന്ന പാമു)

പാമു: ഞാന്‍ പറയാം ഡോക്ടര്‍.. ഇവനോരുടുക്കത്തെ പ്രേമം.. ഞങ്ങടെ കടേടെ മുമ്പിലുള്ള ഫ്ലാറ്റിലെ ഒരു റോസമ്മയോട്.. (ദേഷ്യത്തോടെ) അവളെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..( പാമു ജയന്‍ സ്റ്റൈലില്‍)..

(ഡോക്ടറുടെ മുഖഭാവം മാറുന്നു..ലോകത്തെ എട്ടാമത്തെ അത്ഭുതം കണ്ട പോലെ സ്തംഭിച്ച് നില്‍കുന്നു)

നാസ്: (തൊണ്ട ശരിയാക്കുന്നു) അപ്പൊ ഇവനാണല്ലേ ആ നീരു..

(നീരുവും പാമുവും ഒരുപോലെ ഞെട്ടുന്നു..ബാക്ക് ഗ്രൌണ്ടില്‍ ചെവി പൊട്ടുമാറുച്ചത്തില്‍ ഞെട്ടിപ്പിക്കുന്ന മ്യൂസിക്ക്..)

നീരു: (ഇപ്പൊ കുളിരോന്നുമില്ലാതെ പേടിച്ച്) ഡോക്ടര്‍ ങ്ങക്ക് ന്നെ അറ്യോ?

നാസ്:(ദേഷ്യം മറച്ചുപിടിച്ച് ചിരിക്കുന്നു..വായ ഒരു ഭാഗത്തേക്ക് കോട്ടിപിടിച്ച്) അറിയോന്നോ? നീരൂനെ കുറിച്ച് റോസമ്മ എപ്പോഴും പറയാറുണ്ട്..ഞാനവളുടെ സഹമുറിയത്തിയല്ലേ..എന്ത് ഇഷ്ടാന്നോ അവള്‍ക്ക് നീരൂനെ..

(നീരുവും പാമുവും വീണ്ടും ഞെട്ടുന്നു..തലേ ദിവസം കടയിലുണ്ടായ കുളിരിനെ പറ്റി ഓര്‍ക്കുന്നു..)

നീരു: ജീവനെന്ന കുളിര് നീയാണ് മോളെ...
സ്നേഹമെന്നെ കുളിര് നീയാണ് മുത്തെ..
എന്റെ ജീവനേക്കാള്‍ ജീവനാണ് നീ..
ഇനിയൊരിക്കലും പിരിയില്ല നാം..
മുത്തെ..എന്റെ സ്വത്തെ......
എന്റെ ഹൃദയത്തിന്റെ അനാധിയാണ് നീ..
എന്റെ മോഹത്തിന്റെ കുളിരാണ് നീ.....
ഞാന്‍.... കുളിര്..........നീ ............
നീ..............കുളിര്.......ഞാന്‍.........
എന്ത് നല്ല ജീവിതം..എത്ര മനോഹരം..

(പാമുവിന്റെ മുഖത്ത് ദേഷ്യം..പാമു നീരുവിന്റെ കാലില്‍ തട്ടുന്നു..എന്തോ ഓര്‍ത്തിട്ടെന്ന പോലെ നീരു പെട്ടെന്ന് പാട്ടു നിര്‍ത്തുന്നു..)

നീരു:സോറി ഡോക്ടര്‍..ഞാന്‍.... (നാണത്തോടെ) ഞാന്‍ എന്റെ റോസിനെ ഓര്‍ത്തു പോയി...

(നീരൂനു വീണ്ടും കുളിരുന്നു..നാസ് നീരൂനെ പരിശോധിക്കുന്നു..നാസ് സ്റെതസ്കൊപ്പ് എടുത്ത് നീരുവിന്റെ നെഞ്ചില്‍ വെക്കുന്നു..)

നാസ്: (പെട്ടെന്ന് ഷോകേറ്റത് പോലെ) ഹാവൂ..എന്തൊരു കുളിര്..ഈ നീരൂന്റെ കുളിര് സ്റെത്ത് വഴി എന്റെ ചെവി വരെ എത്തുന്നു.. ഹൂ... ഹൂ...

(നാസ് എങ്ങോട്ടെന്നില്ലാതെ നോക്കുന്നു..ഒന്നും മനസ്സിലാവാത്തത് പോലെ..)

നാസ്: (ആത്മഗതം) ഈ കുളിരനെ എങ്ങനെ ചികിത്സിക്കും?

(നാസ് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. വാ പൊളിച്ച് നീരുവും പാമുവും..)

നീരു: ഡോക്ടറെ ഇതു ബല്യ അസുഖാണോ?

(നീരു കരയുന്നു..എന്ത് പറയണമെന്നറിയാതെ നാസ് പിന്നെയും ഉലാത്തുന്നു.. എന്തോ തലക്കകത്ത് മിന്നിയത് പോലെ, പെട്ടെന്ന് കസേരയില്‍ വന്നിരിക്കുന്നു..)

നാസ്: (കാര്യ ഗൌരവത്തോടെ) നീരൂ ഞാന്‍ പറെണത് ശ്രദ്ധിച്ച് കേള്‍കണം.. നീരൂന്റെ അവസ്ഥ എനിക്ക് മനസ്സിലായി.. പക്ഷെ ...

(വീണ്ടും മൌനം)

നീരു: ഡോക്ടര്‍.. (കരയുന്നു) എന്താണേലും പറയൂ ഡോക്ടര്‍.. എനിക്ക് മെനിജോസ്പൈനോറെറ്റിനാല്‍ ഹൈപ്പര്‍എന്തൂസിയാസ്റ്റിക് ഡിസീസാണോ ഡോക്ടര്‍..

നാസ്: (നീരൂനെ ആശ്വസിപ്പിക്കുന്നു) അത്രയോന്നുല്ല..ഞാന്‍ പറയുമ്പോ സങ്കടം തോന്നരുത്.. നീരൂന്റെ റോസമ്മ ഒരേ സമയം പത്ത് പേരെ പ്രേമിക്കുന്ന ഇരട്ട പാഞ്ചാലിയാണ് ..

(നാസ് ഒളികണിട്ട് നീരൂനെ നോക്കുന്നു.. ഒന്നും മനസ്സിലാവാതെ പാമു വാ പൊളിച്ച് നില്‍കുന്നു)

നീരു: ഡോക്ടര്‍..(നിസ്സഹായതയോടെ)...

(ഈ സമയം നാസ് നീരൂനെ വീണ്ടും പരിശോധിക്കുന്നു.. മുന്നേ കണ്ട കുളിര് അസ്തമിച്ചിരിക്കുന്നു.. നീരു നന്നായി വിയര്‍കുന്നു..പേടിച്ച് വിയര്‍കുന്നു..)

പാമു: ഡോക്ടര്‍.. അവന്റെ ജീവിതത്തിന്റെ.. (കരയുന്നു) കുളിര് പോയി ഡോക്ടര്‍..

(പാമു നീരൂനെ ചേര്‍ത്ത് പിടിച്ച് പുറത്തേക്ക് പോകുന്നു.. നടന്നു പോകുന്ന അവരുടെ മേലെ ലൈറ്റ് ഫോക്കസ് ചെയ്യുന്നു..)

പെട്ടെന്ന് നാസിന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു..

നെഞ്ഞിനുള്ളില്‍ കുളിരാണ്...
കണ്ണിനുള്ളില്‍ കുളിരാണ്...
മനസ്സ് മുഴുവന്‍ കുളിരാണ്..
ഡോക്ടറെ...നാസേ.....

നാസ് മൊബൈലിന്റെ ഡിസ്പ്ലെയില്‍ നോക്കുന്നു.. നാണത്തോടെ ആ നാമം ഉരുവിടുന്നു...

കാ....പ്പി......ലാ.......ന്‍........

(ലൈറ്റ് മങ്ങുന്നു)

(കര്‍ട്ടന്‍ )

4 comments:

 1. വളരെ നന്നായിട്ടുണ്ട് വീണ്ടും വരാം

  ReplyDelete
 2. രസ്സമുണ്ട്...
  കൂടുതല്‍ ഭംഗി ആക്കാന്‍ പറ്റുമായിരുന്നോ?

  ReplyDelete
 3. എന്‍റെ റിയല്‍ [നാസ് ] പേരിനു സാമ്യം കണ്ടപ്പോള്‍ ഒന്ന് കേറി വന്നുനോക്കിയതാ ...ഇനിയും എഴുതുക ...ആശംസകള്‍

  ReplyDelete
 4. ആഹാ. കൊള്ളാല്ലോ ഡോക്ടറെ.
  എന്നിട്ടുമെന്തു പട്ടി. എഴുത്ത് നിര്‍ത്തിയത്. അതോ ജീവന് തുല്യം സ്നേഹിച്ച പ്രാണനാഥന്‍ കൊട്ടേഷന്‍ ടീമിനെ വിട്ടോ? ഇനി ബ്ലോഗരുതെന്നു പറഞ്ഞു?
  പോകുന്നില്ല ഞാന്‍ . തുടരും ഇവിടെ. കാത്തിരിക്കുന്നു. ഇനിയ്യം ഇത്തരം എഴുതുകള്‍കായി.

  ReplyDelete