Friday, July 3, 2009

കരളേ നീയാണ് കുളിര് -13

കരളേ നീയാണ് കുളിര് -13


കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു
രചന:നാസ്
ഗാനം:ഗീതാഗീതികള്‍
വെളിച്ചം തെളിയുമ്പോള്‍ ദൂരേക്ക് നോക്കി നില്ക്കുന്ന സുന്ദരിയായ നാസ്..പുറകില്‍ തിരമാലകളുടെ ശബ്ദം..കൂട് കൂട്ടാന്‍ പോകുന്ന പക്ഷികളുടെ കളകളാരവം..അങ്ങിങ്ങായി നില്‍കുന്ന ആളുകളുടെ ബഹളം..സ്ഥലം ദുബായ് കടപ്പുറം..നാസ് അക്ഷമയോടെ വാച്ചിലേക്ക് നോക്കുന്നു..
നാസ്:(ആത്മഗതം) എവിടെപ്പോയി എന്റെ കാപ്പു? വൈകീട്ട് ആറ് മണിക്ക് ഈ കടപ്പുറത്ത് കാണമെന്നല്ലേ പറഞ്ഞത്..ഇനിയിപ്പോ ഇവിടെ വേറെ വല്ല കടലൂണ്ടോ?(നാസ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. ഇടക്കിടക്ക് പ്രതീക്ഷയോടെ ദൂരേക്ക് നോക്കുന്നു.. അവസാനം ക്ഷമ കെട്ട് തന്റെ മൊബൈല്‍ എടുത്ത് ഏതോ നമ്പറില്‍ കുത്തുന്നു.. ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിക്കുന്നു)
നാസ്: കാപ്പൂ..എവിടാ? എത്ര നേരായി ഞാന്‍ ഇവിടെ കാത്തിരിക്ക്ണൂ?(സ്റെറജിന്റെ പുറകിലെ മൈക്കില്‍ നിന്ന്‍ കാപ്പൂന്റെ മൃദുലമായ ശബ്ദം)
കാപ്പു:കരയാതെ മോളൂ.. ഡാ, ഞാനങ്ങേത്തി..ഈ ദുബായ് ട്രാഫിക് ജാമോന്ന്‍ തീരണ്ടേ മോളെ..
നാസ്:എനിക്ക് പേടിയാവ്ണൂ.. തോന്ന്യാസിയാളും മരമാക്രികളുമൊക്കെ ഉള്ള നാടാ..
കാപ്പു: (കുളിരുന്ന ശബ്ദത്തോടെ) പേടിക്കണ്ട എന്റെ ചക്കരേ..ആരേലും വരാണേല്‍ നീ എന്റെ പെണാണെന്ന് പറഞ്ഞാല്‍ മതി..
(നാസ് ഫോണ്‍ ഡിസ്കനക്റ്റ് ചെയ്യുന്നു..കുളിരോടെ സ്റെറജില് നാല് ചാണ്‍ നടക്കുന്നു..എന്തോ ഓര്‍ത്തിട്ടെന്ന പോലെ നില്ക്കുന്നു..വീണ്ടും നടക്കുന്നു..വീണ്ടും നില്ക്കുന്നു.. ലിപ്സ്റ്റിക്കിട്ട ചുണ്ടുകളില്‍ നിന്ന്‍ ഒരു പ്രണയ ഗാനം പുറത്തേക്ക് വരുന്നു..
നാസ്: സാഗരം സ്നേഹ സാഗരം-എന്‍
‍മാനസം സ്നേഹ സാഗരം
സ്നേഹ സാഗര സീമയില്‍ -നീ
സൂര്യനായ്‌ ഉദിച്ചുയര്‍ന്നൂ
സൂര്യനായ്‌ ഉദിച്ചുയര്‍ന്നൂ

കാമദേവ കോമളാംഗന്‍‌
‍കാപ്പിലാനേ പ്രാണനാഥാ‍
കാതലാ നീ അറിയുന്നില്ലേ
കാത്തുവച്ചോരീക്കുളിര്‌-എന്‍
‍കരളിനേകാന്‍ മാത്രമായ്‌ -എന്‍
കരളിനേകാന്‍ മാത്രമായ്......
കാത്തുനില്‍ക്കാന്‍ അരുതിനിയും-എന്‍
‍കാപ്പിലാനേ കരളിന്‍ കരളേ........
(പാട്ടു കഴിയണതിനു മുമ്പായി സ്റെറജിന്റെ ഒരു ഭാഗത്ത് നിന്ന്‍ ഒരു യുവാവ് മുന്നോട്ട് വരുന്നു..നീല ജീന്‍സും ഡെനിം ഷര്‍ട്ടുമിട്ട സുന്ദരനായ കാപ്പു.. മുഖത്ത് അപ്പോഴും ആ പഴയ കൂളിംഗ് ഗ്ലാസ്..രണ്ടു പേരും പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു..പെട്ടെന്ന് നാസ് ഡാന്‍സ് അവസാനിപ്പിക്കുന്നു)
നാസ്:(നാണത്തോടെ)ചേട്ടാ, ഇത് കടപ്പുറമാ.. നമ്മള്‍ ഇങ്ങനെ ആടിയാല്‍ അറബിപ്പോലീസ് പിടിച്ചോണ്ട് പോകും..
(കാപ്പു നാസിന്റെ അരികിലേക്ക് വരുന്നു)
കാപ്പു:നാസൂ, അങ്ങനെ ആണേല്‍ ആ ലോക്കപ്പും നമുക്ക് ഒരു മണിയറയാക്കാം..
(നാസ് നാണത്തോടെ ചൂളുന്നു)രണ്ടു പേരും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കുന്നു..ഇണക്കുരുവികളെപ്പോലെ ദൂരേക്ക് നോക്കുന്നു..
നാസ്:ചേട്ടാ, ആ സൂര്യന് എന്ത് ഭംഗിയാ അല്ലെ?
(കാപ്പു പരുങ്ങുന്നു..മുഖത്ത് ചിരി വരുത്താന്‍ പാടു പെടുന്നു..)
കാപ്പു (ആത്മഗതം) എന്തോന്ന്‍ ഭംഗി? ഓരോ മണ്ടന്‍ കവികള്‍ ഓരോന്ന്‍ എഴുതി വിട്ടോലും.. അത് വിശ്വസിക്കാന്‍ ഇതു പോലോത്ത പെണ്‍പിളേളരും..
(നാസ് കാപ്പൂന്റെ മുഖത്തേക്ക് നോക്കുന്നു..)
നാസ്:പ്രിയതമാ, അങ്ങേന്താണ് ആലോചിക്കുന്നത്?
കാപ്പു:ഒന്നുമില്ല മോളു..ആ ഭംഗി ഞാന്‍ ആസ്വദിക്കുകയായിരുന്നു..
നാസ്:(വീണ്ടും നാണത്തോടെ) എന്റെയാണോ കരളേ?
കാപ്പു: രണ്ടും..പക്ഷെ നീയാണ് കൂടുതല്‍ സുന്ദരി..
(കാപ്പു എണീറ്റ് മുന്നോട്ട് നടക്കുന്നു..പിന്നെ തിരികെ വന്ന്‍ നാസിന്റെ കണ്ണുകളിലേക്ക് നോക്കുന്നു)നാസ്:കരളേ, എന്താണിങ്ങനെ തുറിച്ച് നോക്കുന്നത്?
കാപ്പു: കരളേ മനം കുളിരുന്നു...ഞാന്‍ ഒരു കവിത ചൊല്ലട്ടെ?(നാസ് സമ്മതമെന്ന മട്ടില്‍ തലയാട്ടുന്നു..കാപ്പു തൊണ്ട ശരിയാക്കുന്നു...
കാപ്പു: നാസേ നീയെന്‍ പെണ്ണല്ലേ
നരുന്തു പോലൊരു പെണ്ണല്ലേ
നിന്നെ കണ്ടാല്‍ കുളിരും ഞാന്‍
നിന്നെ തൊട്ടാല്‍ കുളിരും ഞാന്‍

കാമൂം വേണ്ടാ, സിന്ധൂം വേണ്ട
സുന്ദരിയാം ഈ നാസു മതി
സൊന്തമാക്കും ‍ നിന്നെ ഞാനെന്‍
‍സൊന്തം ഷാപ്പില്‍ കൊണ്ടോവും-എന്‍
സൊന്തം ഷാപ്പില്‍ കൊണ്ടോവും.
നാസേ നീയെന്‍ പെണ്ണല്ലേ
നരുന്തു പോലൊരു പെണ്ണല്ലേ...
നാസ് : എന്തോന്ന് ഞാന്‍ പരുന്തു പോലത്തെ പെണ്ണാണെന്നോ?
കാപ്പ് : പരുന്തല്ല, നരുന്ത് നരുന്ത് ... എന്നു വച്ചാല്‍ മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരി എന്നര്‍ത്ഥം.... ആ സിന്ധൂനെയൊക്കെയൊന്നു കാണണം വൈക്കോല്‍ തുറു പോലല്ലിയോ ?എന്റെ നാസ് എത്ര സുന്ദരിയാ....
(കാപ്പു നാസിന്റെ താടിക്കു പിടിക്കുന്നു)
കാപ്പു:എങ്ങനുണ്ട് എന്റെ കവിത?
നാസ്:(എന്തോ ഒരു ഒലക്ക എന്ന മട്ടില്‍ ) കാപ്പു നീയെന്റെ പ്രാണനായത് എന്റെ ഭാഗ്യം..
(ഇതൊന്നും വല്യ കാര്യമല്ല എന്ന മട്ടില്‍ കാപ്പു ദൂരേക്ക് നോക്കുന്നു)
കാപ്പു: നാസൂ.. ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയോ?
നാസ്:എന്താ എന്റെ കരളിനു ചോദിക്കാനുള്ളത്..ചോദിക്കൂ..
(സത്യം പറയുമെന്ന് കാപ്പൂന്റെ കയ്യില്‍ പ്രോമിസ് ചെയ്ത് കൊടുക്കുന്നു)
കാപ്പു; ഈ റോസാമ്മ ആള്‍ എങ്ങനാ?
(എന്ത് പറയണമെന്നറിയാതെ നാസ് കുഴങ്ങുന്നു..സത്യം ചെയ്ത് കൊടുത്തതില്‍ കുറ്റ ബോധം തോന്നുന്നു)
നാസ്:പ്രാണനാഥാ..ഞാന്‍ സത്യം പറയാം.. അവള്‍ ഒരു നല്ല പെണ്ണാ..പക്ഷെ ഞങ്ങളെപ്പോഴും അടിയാ..ഒരു പാവം മഞ്ഞു പോലത്തെ പെണ്‍കുട്ടി..സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവല്‍..
(നാസ് വിതുമ്പുന്നു..)
കാപ്പു: കരളേ എന്തിനാ നീ കരയണേ?
(നാസ് എല്ലാം കാപ്പൂനോട് തുറന്ന പറയുന്നു)
കാപ്പു:എന്തിനാ എന്റെ സ്നേഹനിധി അതിന് കരയണേ..ആ നീരൂന്റെ അസുഖം മാറ്റാനല്ലേ..സാരല്യാട്ടോ..
(നാസ് വീണ്ടും കരയുന്നു..ഞാനിപ്പോ വരാമെന്ന്‍ ആംഗ്യം കാണിച്ച് തന്റെ മൊബൈല്‍ നാസിന്റെ കയ്യില്‍ കൊടുത്ത് കാപ്പു സ്റെറജിനു പുറത്തേക്ക് പോകുന്നു,ഈ സമയം നാസ് ഗെയിം കളിക്കാന്‍ വേണ്ടി കാപ്പൂന്റെ മൊബൈലെടുക്കുന്നു...ഗെയിം തീര്‍ന്നിട്ടും കാപ്പൂനെ കാണാത്തത് കൊണ്ട് നാസ് മെസ്സേജ് ഇന്‍ബൊക്സ് തുറന്ന നോക്കുന്നു..ആദ്യ രണ്ട് മെസ്സേജുകള്‍ കണ്ട ഞെട്ടുന്നു..)
നാസ്:(വിതുമ്പലോടെ) കരളേ, എന്റെ കാപ്പൂ..നീയെന്റെ കുളിരാണ്..ഈ ജന്മവും അടുത്ത ജന്മവും നമുക്കൊരുമിച്ച് ജീവിക്കണം..നിന്റെ സ്വന്തം ഷാരു..
(നാസ് അമ്പരക്കുന്നു..ദേഷ്യത്തോടെ അടുത്ത മെസ്സേജ് തുറക്കുന്നു..)
നാസ്:കുളിരെ,നീയെന്നും എന്റെതല്ലേടാ..എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിര്‍ത്താലും ഞാനെന്നും നിന്റെത് മാത്രമാണ്..നിന്നെ സ്നേഹിക്കുന്ന നിന്റെ മാത്രം konchal ..
(നാസ് ഇരിപ്പിടത്തില്‍ നിന്ന എണീക്കുന്നു..കാപ്പൂന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്നു..തന്റെ മൊബൈലില്‍ നിന്ന്‍ ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്യുന്നു..അത് വേണ്ടാ എന്ന മട്ടില്‍ ഡിസ്കനക്റ്റ് ചെയ്ത് വേറെ നംബരിലെക്ക് ഡയല്‍ ചെയ്ത് എന്തോ സംസാരിക്കുന്നു..ഈ സമയം കയ്യില്‍ ഒരു ഇളനീരുമായി കാപ്പു സ്റെറജിലെക്ക് വരുന്നു..തന്റെ മൊബൈല് രണ്ട് കഷണമായി കിടക്കുന്നത് കണ്ട് അമ്പരക്കുന്നു..നാസ് കാപ്പൂന്റെ അടുത്തേക്ക് വരുന്നു)
കാപ്പു:കരളേ, എന്ത് പറ്റി മുത്തേ?എന്തെ ഫോണൊക്കെ വലിച്ചെറിഞ്ഞിരിക്ക്ണൂ?
നാസ്:(ഇള നീര്‍ വലിച്ചെറിഞ്) ആരാ ഈ ഷാരൂം konchalum ? പറ..ഇനി എന്നോട് ഒന്നും ഒളിക്കണ്ട..
കാപ്പു:(പരുങ്ങുന്നു) അത്....അത്......
നാസ്;(കണ്ണുകള്‍ ചുവപ്പിച്ച്) നിന്നോടാ ചോദിച്ചത്? അല്ലേല്‍ വേണ്ട..നിന്റെ നാറുന്ന പഴം പുരാണം എനിക്ക് കേള്‍കണ്ട..ഇപ്പൊ ഇവിടെ വെച്ച് നമ്മള്‍ പിരിയുന്നു..
(കാപ്പൂന്റെ മുഖത്തേക്ക് നോക്കാതെ നാസ് മുന്നോട്ട് നടക്കുന്നു..)
നാസ്; ഡാ കാപ്പിലാനെ, ഇപ്പൊ നീ ഈ ദുബായ് വിടണം..ഞാന്‍ പോലീസിനെ വിളിക്കാന്‍ പോയതാ..പക്ഷെ ഒരിക്കല്‍ ഞാന്‍ നിന്നെ സ്നേഹിച്ചു പോയില്ലേ.. അത് കൊണ്ട് നീ ജയിലില്‍ കിടക്കണത് എനിക്ക് കാണാന്‍ വയ്യ.. ഞാന്‍ ട്രാവല്‍ ഏജന്റിനെ വിളിച്ച് നാട്ടിലേക്ക് ഒരു ടിക്കറ്റ് റെഡിയാക്കീട്ടുണ്ട്..ഇപ്പൊ ഇവിടന്ന്‍ പൊയ്ക്കോണം..
(ഒന്നും പറയാതെ, ഉടഞ്ഞു പോയ തന്റെ മൊബൈലും വാരിക്കൂട്ടി കാപ്പു സ്റെറജിന്റെ പുറകിലേക്ക് നടക്കുന്നു..ദേഷ്യത്തോടെ നാസ് പിന്നെയും ആ കടപ്പുറത്ത് നില്ക്കുന്നു..കണ്ണുനീര്‍ സുന്ദരമായ ആ കവിള്‍ തടത്തിലൂടെ ചാലിട്ടോഴുകുന്നു.. തന്റെ കൈലേസെടുത്ത് നാസ് അത് ഒപ്പിയെടുക്കുന്നു ദുഃഖ വിലാപമായ നേര്‍ത്ത സംഗീതം കേള്‍ക്കുന്നു..കൂടെ മുകളിലൂടെ പറന്ന് പോകുന്ന ഒരു വിമാനത്തിന്റെ ശബ്ദവും കര്‍ട്ടന്‍ വീഴുന്നതും കാത്ത് നാസ് സ്റെറജില് തന്നെ നില്ക്കുന്നു..(വെളിച്ചം പതിയെ മങ്ങുന്നു)
വെളിച്ചം വീണ്ടും തെളിയുമ്പോള്‍ കാപ്പി തന്റെ പഴയ ഷാപ്പിലെ ബെന്ചില്‍ നിന്നും എന്തോ കണ്ടു പെടിച്ചപോലെ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേല്‍ക്കുന്നു .
നാടക മുതലാളി കാപ്പിലാന്‍:ഡാ, തോന്ന്യാസി ആ കര്‍ട്ടന്‍ താഴ്ത്താടാ.. നീ എന്ത് കുന്താ ഈ നോക്കിയിരിക്കണെ?
തോന്ന്യാസി;(സങ്കടത്തോടെ) മുതലാളി, ഞാനാ കൊച്ചിന്റെ മുഖത്തേക്ക് നോക്കി മതി മറന്നു പോയി..ഇതാ കര്‍ട്ടന്‍ വലിച്ച് കഴിഞ്ഞു ..
....... കര്‍ട്ടന്‍ ....

No comments:

Post a Comment